---
title: "സംസ്ഥാനത്ത് അതിതീവ്ര മഴ; 8 ജില്ലകളിൽ റെഡ് അലർട്ട്, 4 ദിവസം മഴ തുടരും"
english_title: "Red Alert in 8 Kerala Districts as Extremely Heavy Rain Forecast for Next 4 Days"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376562/kerala-red-alert-8-districts-heavy-rain-forecast"
published_at: "2026-08-04T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71a1d4d2c15_1000225807.jpg"
keywords: ["Red Alert", "IMD", "Landslide Warning"]
---

# സംസ്ഥാനത്ത് അതിതീവ്ര മഴ; 8 ജില്ലകളിൽ റെഡ് അലർട്ട്, 4 ദിവസം മഴ തുടരും

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരും.

 *ഇന്നത്തെ അലർട്ട്*

റെഡ് അലർട്ട്*: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

24 മണിക്കൂറിൽ 204.4 mm-ൽ കൂടുതൽ അതിതീവ്ര മഴ ലഭിക്കാനാണ് സാധ്യത.

ഓറഞ്ച് അലർട്ട്*: മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ

24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു.

യെല്ലോ അലർട്ട്*: തിരുവനന്തപുരം, കൊല്ലം

24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ശക്തമായ മഴയ്ക്ക് സാധ്യത.

 *നാളത്തെ മുന്നറിയിപ്പ്*

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ 9 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376562/kerala-red-alert-8-districts-heavy-rain-forecast)