---
title: "മഴക്കെടുതി, മുഖ്യമന്ത്രി പ്രളയ ബാധിത മേഖലയിൽ; ആറന്മുളയിൽ വ്യാപാരികളുമായി ചർച്ച നടത്തും"
english_title: "CM VD Satheesan Visits Flood-Hit Pathanamthitta, to Review Relief Camps"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376565/cm-vd-satheesan-visits-pathanamthitta-flood-relief"
published_at: "2026-08-04T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71a5304b540_1000225815.jpg"
keywords: ["VD Satheesan", "Pathanamthitta Flood", "Kerala Rain", "Relief Camp"]
---

# മഴക്കെടുതി, മുഖ്യമന്ത്രി പ്രളയ ബാധിത മേഖലയിൽ; ആറന്മുളയിൽ വ്യാപാരികളുമായി ചർച്ച നടത്തും

> **Lead Summary:** പത്തനംതിട്ട : മഴക്കെടുതി, മുഖ്യമന്ത്രി പത്തനംതിട്ട ജില്ലയിൽ. കൊഴഞ്ചേരി ഗസ്റ്റ് ഹൗസിൽ എത്തി. അവലോകന യോഗം ഉടൻ ആരംഭിക്കും. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറൻമുള തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദർശിക്കും. 12 മണിക്ക് ആറൻമുളയില്‍ ആയിരിക്കും ആദ്യ സന്ദർശനം നടത്തുക. ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാമ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും.

## Article Content

പത്തനംതിട്ട : മഴക്കെടുതി, മുഖ്യമന്ത്രി പത്തനംതിട്ട ജില്ലയിൽ. കൊഴഞ്ചേരി ഗസ്റ്റ് ഹൗസിൽ എത്തി. അവലോകന യോഗം ഉടൻ ആരംഭിക്കും. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറൻമുള തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദർശിക്കും. 12 മണിക്ക് ആറൻമുളയില്‍ ആയിരിക്കും ആദ്യ സന്ദർശനം നടത്തുക. ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാമ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും.

ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏകോപനത്തില്‍ സർക്കാരിന് വീഴ്ചയുണ്ടായെന്ന വിമർശനത്തിനിടെയാണ് പ്രദേശങ്ങള്‍ സന്ദ‌ർശിക്കാൻ വിഡി സതീശൻ എത്തുന്നത്. റാന്നിയില്‍ ഉള്‍പ്പെടെ വെള്ളമുയർന്നപ്പോള്‍ കടയുടെ ഉദ്ഘാടനത്തിനും പൊന്നാനിയില്‍ സ്വകാര്യ വിരുന്നിൽ പങ്കെടുത്തതും മുഖ്യമന്ത്രിക്കെതിരെ എല്‍ഡിഎഫ് നേതാക്കള്‍ വിമർശനം ഉന്നയിച്ചിരുന്നു.

പത്തനംതിട്ട ജില്ലയിൽ കനത്ത മഴയെത്തുടർന്ന് റാന്നി, ആറന്മുള മേഖലകളിൽ പ്രളയസമാനമായ സാഹചര്യവും ജാഗ്രതയും തുടരുന്നു. വനമേഖലയിൽ കഴിഞ്ഞ രാത്രി ശക്തമായ മഴ ഉണ്ടായില്ല . ജില്ലയിലാകെ 74 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മൂവായിരത്തിൽ അധികം പേർ ക്യാമ്പിൽ ഉണ്ട്. പമ്പ, അച്ചൻകോവിൽ, കക്കാട്ടാർ എന്നീ നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഗവിയിലേക്കുള്ള യാത്രാവിലക്ക് തുടരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376565/cm-vd-satheesan-visits-pathanamthitta-flood-relief)