---
title: " 'പി.എം ശ്രീയുടെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്നു' - യുഡിഎഫിനെതിരെ വി. ശിവൻകുട്ടി"
english_title: "V Sivankutty Slams UDF Govt Over PM Shri Scheme, Calls It Political Duplicity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376576/v-sivankutty-slams-udf-pm-shri-scheme-political-duplicity"
published_at: "2026-08-04T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71ac28234e8_1000225825.jpg"
keywords: ["PM Shri Scheme", "Kerala Education", "VD Satheesan"]
---

#  'പി.എം ശ്രീയുടെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്നു' - യുഡിഎഫിനെതിരെ വി. ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: **പി.എം ശ്രീ പദ്ധതിയുടെ പേരിൽ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ മന്ത്രിയും ജനങ്ങളെയും സ്വന്തം അണികളെയും ഒരുപോലെ വഞ്ചിക്കുന്നുവെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. നടക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **പി.എം ശ്രീ പദ്ധതിയുടെ പേരിൽ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ മന്ത്രിയും ജനങ്ങളെയും സ്വന്തം അണികളെയും ഒരുപോലെ വഞ്ചിക്കുന്നുവെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. നടക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

> "ധാരണ പത്രം മരവിപ്പിക്കാൻ ആർജവം കാണിച്ചത് എൽഡിഎഫ് സർക്കാരാണ്. സംസ്ഥാനത്തിനുള്ള ഫണ്ടുകൾ തടയില്ലെന്ന് പാർലമെന്റിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്" എന്ന് ശിവൻകുട്ടി പറഞ്ഞു.

നിലവിൽ കേന്ദ്രത്തെ പ്രീതിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ നടത്തുന്നതെന്നും യുഡിഎഫ് കാണിക്കുന്ന തിടുക്കം ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗിന് ഇതിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുസ്ലിം ലീഗിന്റെ അഭിപ്രായവും കോൺഗ്രസിന്റെ ദേശീയ നേതാക്കളുടെ നിലപാടും ഇക്കാര്യത്തിൽ അറിയാൻ ആഗ്രഹമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

കൗൺസിലർ സുഗതൻ വിഷയം*: സുഗതനുമായി ബന്ധപ്പെട്ട നടപടികൾ പ്രതിഷേധാർഹമാണ്. ആഭ്യന്തര വകുപ്പ് ഇറക്കിയ സർക്കുലർ പിൻവലിക്കണം. മൂന്ന് കൗൺസിൽ യോഗത്തിൽ സുഗതൻ ഹാജരായിട്ടില്ല. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണം നിലനിർത്താനാണ് യുഡിഎഫിന്റെ ആഗ്രഹമെന്ന് ശിവൻകുട്ടി ആരോപിച്ചു.

*മേയറുടെ അമേരിക്കൻ യാത്ര*: ദുരന്തനിവാരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ട സമയത്ത് മേയർ അമേരിക്കയിൽ പോയത് ഒഴിവാക്കാമായിരുന്നു.

സിപി ജോണിന്റെ പ്രസ്താവന*: ഭരണാധികാരികൾ സാധാരണക്കാരോടൊപ്പം നിൽക്കണം. അത്തരം പരാമർശങ്ങൾ ഉണ്ടാകരുതായിരുന്നു.

രണ്ടുമാസമായി സർക്കാർ കൈവച്ചതെല്ലാം പരാജയമാണ്. മുഖ്യമന്ത്രി വി.ഡി സതീശൻ മാധ്യമങ്ങളെ വെല്ലുവിളിക്കുകയാണെന്നും 'സൗകര്യമുണ്ടെങ്കിൽ കേട്ടാൽ മതി' എന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ശിവൻകുട്ടി വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376576/v-sivankutty-slams-udf-pm-shri-scheme-political-duplicity)