---
title: "ശബരിമല നെയ് വിവാദം; പമ്പയിൽ തിരിമറി, ക്രൈംബ്രാഞ്ച് അന്വേഷിക്കും - കെ. മുരളീധരൻ"
english_title: "K Muraleedharan on Sabarimala Ghee Row, Crime Branch Probe Ordered"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376583/k-muraleedharan-sabarimala-ghee-controversy-crime-branch-probe"
published_at: "2026-08-04T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71b0e692d8d_1000225838.jpg"
keywords: ["K Muraleedharan", "Sabarimala", "Ghee Controversy"]
---

# ശബരിമല നെയ് വിവാദം; പമ്പയിൽ തിരിമറി, ക്രൈംബ്രാഞ്ച് അന്വേഷിക്കും - കെ. മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: **ശബരിമലയിലെ വ്യാജ നെയ് പർച്ചേസ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ. നെയ്യിൽ ചേർത്ത വസ്തുക്കൾ സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ കൊണ്ടുപോകേണ്ടത് പരിശുദ്ധമായ നെയ്യ് തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **ശബരിമലയിലെ വ്യാജ നെയ് പർച്ചേസ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ. നെയ്യിൽ ചേർത്ത വസ്തുക്കൾ സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ കൊണ്ടുപോകേണ്ടത് പരിശുദ്ധമായ നെയ്യ് തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി.

 *നെയ് വിവാദത്തിൽ*

വാങ്ങിയ നെയ്യ് അല്ല സന്നിധാനത്ത് എത്തിയത്. പമ്പയിൽ വച്ച് അതിൽ തിരിമറി നടന്നിട്ടുണ്ട്. അതിൽ എന്തൊക്കെ വസ്തുക്കൾ ചേർത്തിട്ടുണ്ടെന്നും പരിശോധിക്കും. ദേവസ്വം അക്കൗണ്ട്സ് മേധാവിക്കെതിരായ ക്രമക്കേട് ആരോപണത്തിൽ ദേവസ്വം വിജിലൻസ് എസ്പിയെ വിളിച്ചുവരുത്തി എല്ലാ ഫയലുകളും സൂക്ഷിക്കാൻ ഏൽപ്പിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക നടപടി പൂർത്തിയാക്കിയ ശേഷം കേസ് ക്രൈംബ്രാഞ്ച് സ്പെഷൽ ടീമിന് കൈമാറുമെന്നും കെ. മുരളീധരൻ അറിയിച്ചു. ഫയൽ കടത്താതിരിക്കാനാണ് എസ്പിയെ ചുമതലപ്പെടുത്തിയത്. പറഞ്ഞാൽ കേൾക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും തദ്ദേശ വകുപ്പിലെ നടപടി അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

 *മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ*

> മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണത്തെ പരിഹസിച്ച മന്ത്രി, "ആര് മൈൻഡ് ചെയ്യുന്നു. കഴിച്ച ഭക്ഷണത്തിന്റെ കണക്ക് പറയുന്നത് ശരിയല്ല" എന്ന് പറഞ്ഞു.

പ്രളയം ഉണ്ടായപ്പോൾ പിണറായി വിജയൻ ഉപവാസം ഇരുന്നില്ലല്ലോ. ചീപ്പ് കളി നേതാക്കൾ തന്നെയാണ് ചെയ്യുന്നത്. സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിച്ചതിൽ തെറ്റെന്താണെന്നും കെ. മുരളീധരൻ ചോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376583/k-muraleedharan-sabarimala-ghee-controversy-crime-branch-probe)