---
title: "പാനൂരിൽ മിന്നൽ പരിശോധന; 60 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു, 25,000 രൂപ പിഴ"
english_title: "60 kg Banned Plastic Seized in Panur, Rs 25000 Fine Imposed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376604/panur-banned-plastic-seized-25000-fine"
published_at: "2026-08-04T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71bd47a5881_1000225846.jpg"
keywords: ["Banned Plastic", "Kerala Local Self Government", "Royal Enterprises"]
---

# പാനൂരിൽ മിന്നൽ പരിശോധന; 60 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു, 25,000 രൂപ പിഴ

> **Lead Summary:** **പാനൂർ: **തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പാനൂർ ടൗണിൽ നടത്തിയ മിന്നൽ പരിശോധനയിൽ 60 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. കുറ്റം രണ്ടാം തവണ ആവർത്തിച്ചതിനെ തുടർന്ന് 25,000 രൂപ പിഴ ചുമത്തി.

## Article Content

**പാനൂർ: **തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പാനൂർ ടൗണിൽ നടത്തിയ മിന്നൽ പരിശോധനയിൽ 60 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. കുറ്റം രണ്ടാം തവണ ആവർത്തിച്ചതിനെ തുടർന്ന് 25,000 രൂപ പിഴ ചുമത്തി.

പാനൂർ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ റോയൽ എൻ്റർപ്രൈസസിൽ നിന്നാണ് നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. കട പ്രവർത്തിക്കുന്ന കോംപ്ലക്സിലെ സ്റ്റെയർകേസ് മുറിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്നതാണ് ജില്ലാ സ്ക്വാഡ് കണ്ടെത്തിയത്.

ആറുമാസം മുൻപും ഇതേ സ്ഥാപനത്തിൽ നിന്ന് ഒരു ക്വിൻ്റൽ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്ത് പിഴ ചുമത്തിയിരുന്നു. രണ്ടാം തവണയും കുറ്റം ആവർത്തിച്ചതിനാൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ സ്ക്വാഡ് പാനൂർ നഗരസഭയ്ക്ക് നിർദ്ദേശം നൽകി.

പരിശോധനയിൽ പങ്കെടുത്തവർ*: സ്ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, പി.എസ് പ്രവീൺ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ബിജോയ് എം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376604/panur-banned-plastic-seized-25000-fine)