---
title: "ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ വിട്ടയക്കണം; മദ്രാസ് ഹൈക്കോടതി ഉത്തരവ്"
english_title: "Madras HC Orders Release of Udhayanidhi Stalin Today in Abusive Remarks Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376623/madras-hc-orders-release-udhayanidhi-stalin-today"
published_at: "2026-08-04T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71c9fe17120_1000225889.jpg"
keywords: ["Udhayanidhi Stalin", "Madras High Court", "Tamil Nadu Politics"]
---

# ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ വിട്ടയക്കണം; മദ്രാസ് ഹൈക്കോടതി ഉത്തരവ്

> **Lead Summary:** **ചെന്നൈ: **അധിക്ഷേപ പരാമർശക്കേസിൽ ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇടപെട്ടു. ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കണമെന്ന് ജസ്റ്റിസ് ജി.കെ ഇളന്തിരയൻ നിർദ്ദേശിച്ചു. പോലീസ് റിമാൻഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും ചോദ്യം ചെയ്ത് വിട്ടയക്കണമെന്നും കോടതി പറഞ്ഞു.

## Article Content

**ചെന്നൈ: **അധിക്ഷേപ പരാമർശക്കേസിൽ ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇടപെട്ടു. ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കണമെന്ന് ജസ്റ്റിസ് ജി.കെ ഇളന്തിരയൻ നിർദ്ദേശിച്ചു. പോലീസ് റിമാൻഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും ചോദ്യം ചെയ്ത് വിട്ടയക്കണമെന്നും കോടതി പറഞ്ഞു.

തഞ്ചാവൂരിൽ നടന്ന കാവേരി നദീജല തർക്ക പ്രക്ഷോഭ പ്രസംഗത്തിനിടെ നടി തൃഷക്കും മുഖ്യമന്ത്രി ജോസഫ് വിജയിക്കുമെതിരെ ദ്വയാർഥ പ്രയോഗം നടത്തിയെന്ന കേസിലാണ് നടപടി. ജോയിന്റ് പോലീസ് കമ്മീഷണർ ഡോ. പി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈ നീലാങ്കരയിലെ വസതിയിലെത്തി ഉദയനിധിയെ കസ്റ്റഡിയിലെടുത്തു.

പോലീസ് എത്തിയപ്പോൾ ഉദയനിധി ടോയ്‌ലറ്റിലാണെന്നും കുറച്ച് സമയം കാത്തിരിക്കണമെന്നും ഭാര്യ കിരുതിക അഭ്യർത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നീട് പുറത്തുവന്ന ഉദയനിധിയെ പോലീസ് ബസിലേക്ക് മാറ്റി. ചോദ്യം ചെയ്യുന്നതിനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോകും.

പോലീസിന്റെ കസ്റ്റഡി നടപടികൾക്ക് തൊട്ടുമുമ്പ് മുൻകൂർ ജാമ്യം തേടി ഉദയനിധി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിക്കുന്നത് വരെ കർശന നടപടികളിലേക്ക് കടക്കരുതെന്ന് പോലീസിനോട് വാമൊഴിയായി നിർദ്ദേശിച്ചെങ്കിലും പോലീസ് നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.

തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപരമായി നേരിടുമെന്നും ഉദയനിധി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376623/madras-hc-orders-release-udhayanidhi-stalin-today)