---
title: "വിജയ് സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ഇന്ന്: വിദ്യാർഥികൾക്ക് 20 ലക്ഷം വരെ ഈടില്ലാ വായ്പ"
english_title: "Tamil Nadu Budget 2026: TVK Govt Likely to Announce 20 Lakh Education Loan, Major Education Reforms"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376744/tvk-government-first-budget-education-loan-20-lakh"
published_at: "2026-08-05T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72cf5bd0d7c_vijay.jpeg"
keywords: ["Tamil Nadu Budget", "TVK Govt", "Vijay", "Education Loan"]
---

# വിജയ് സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ഇന്ന്: വിദ്യാർഥികൾക്ക് 20 ലക്ഷം വരെ ഈടില്ലാ വായ്പ

> **Lead Summary:** **ചെന്നൈ**: വിജയ് സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഓഗസ്റ്റ് 5ന് സമ്പൂർണ ബഡ്‌ജറ്റും ഓഗസ്റ്റ് 6ന് കാർഷിക ബഡ്‌ജറ്റും അവതരിപ്പിക്കും. ടിവികെ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.

## Article Content

**ചെന്നൈ**: വിജയ് സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഓഗസ്റ്റ് 5ന് സമ്പൂർണ ബഡ്‌ജറ്റും ഓഗസ്റ്റ് 6ന് കാർഷിക ബഡ്‌ജറ്റും അവതരിപ്പിക്കും. ടിവികെ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.

'വെട്രി തമിഴ്നാട്' എന്ന അഞ്ച് വർഷത്തെ വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ. ബഡ്‌ജറ്റിൽ സാധ്യതയുള്ള പ്രധാന പ്രഖ്യാപനങ്ങൾ: വിദ്യാഭ്യാസ വായ്പ: ബിരുദം മുതൽ ഗവേഷണം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈടില്ലാതെ 20 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ, സൗജന്യ ഉന്നത വിദ്യാഭ്യാസം: 2 ഏക്കറിൽ താഴെ കൃഷിഭൂമിയുള്ള ചെറുകിട കർഷകരുടെ മക്കൾക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസം

ധനസഹായം: സർക്കാർ സ്കൂളുകളിൽ നിന്ന് സർക്കാർ കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് 8000 രൂപ ധനസഹായം

 സംവരണം: സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിൽ നിലവിലുള്ള 7.5% സംവരണം 10% ആയി ഉയർത്തൽ

 പുതിയ കോളേജുകൾ: സർക്കാർ പ്രൊഫഷണൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിൽ 5 പുതിയ സർക്കാർ എഞ്ചിനീയറിംഗ് കോളേജുകൾ

 സ്വയംഭരണം: 30 സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളെ സ്വയംഭരണ സ്ഥാപനങ്ങളാക്കി ഉയർത്തൽ

പുതിയ സർവകലാശാല: എഐ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്നോളജി, സൈബർ സുരക്ഷ എന്നിവയ്ക്കായി 'പെരിയാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എമർജിംഗ് ടെക്നോളജി' സ്ഥാപിക്കൽ

ദേശീയ വിദ്യാഭ്യാസ നയം, നീറ്റ് പരീക്ഷ, വിദ്യാഭ്യാസം സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്തുക എന്നീ വിഷയങ്ങളിലെ സർക്കാരിന്റെ നിലപാടുകളും ബഡ്‌ജറ്റിൽ വ്യക്തമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376744/tvk-government-first-budget-education-loan-20-lakh)