---
title: "തലശ്ശേരിയിൽ വ്യാജരേഖാ മാഫിയ പിടിയിൽ; 500 ആധാർ-പാൻ കാർഡ് കണ്ടെടുത്തു"
english_title: "Fake Document Racket Busted in Thalassery, 500 Aadhaar PAN Cards Seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376818/thalassery-fake-document-racket-busted-500-aadhaar-seized"
published_at: "2026-08-05T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7301f8c1ac8_1000226187.jpg"
keywords: ["Thalassery Police", "Fake Documents", "Drug Mafia"]
---

# തലശ്ശേരിയിൽ വ്യാജരേഖാ മാഫിയ പിടിയിൽ; 500 ആധാർ-പാൻ കാർഡ് കണ്ടെടുത്തു

> **Lead Summary:** **തലശ്ശേരി: **വ്യാജരേഖകൾ വൻതോതിൽ തയ്യാറാക്കുന്ന ലഹരി മാഫിയ സംഘത്തെ തലശ്ശേരി പൊലീസ് പിടികൂടി.

## Article Content

**തലശ്ശേരി: **വ്യാജരേഖകൾ വൻതോതിൽ തയ്യാറാക്കുന്ന ലഹരി മാഫിയ സംഘത്തെ തലശ്ശേരി പൊലീസ് പിടികൂടി.

കാസർകോട് സ്വദേശി അബ്ദുൾറഹ്മാൻ, എറണാകുളം സ്വദേശി റിഷാദ് എന്നിവരാണ് അറസ്റ്റിലായത്.

സംഘത്തിൽ നിന്ന് 500-ലേറെ ആധാർ കാർഡുകൾ, പാൻ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. വ്യാജ പേരിൽ എടുത്ത 50-ലേറെ ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തി.

വ്യാജരേഖകൾ ഉപയോഗിച്ചായിരുന്നു ഇവർ ലഹരി കച്ചവടവും സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നത്.

MDMA കേസിൻ്റെ അന്വേഷണത്തിനിടെയാണ് സംഘം പിടിയിലായത്. വൻ ലഹരി-വ്യാജരേഖാ റാക്കറ്റാണിതെന്ന് പൊലീസ് പറഞ്ഞു.കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376818/thalassery-fake-document-racket-busted-500-aadhaar-seized)