---
title: "സ്വർണ വില റെക്കോർഡിൽ; ഒറ്റയടിക്ക് പവന് 2,120 രൂപ കൂടി"
english_title: "Gold Price in Kerala Jumps Rs 2120 per Pavn, Hits Record High"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376956/kerala-gold-price-today-2120-hike-per-pavn"
published_at: "2026-08-06T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a741bfbc8d58_images_(1).jpeg"
keywords: ["Gold Price Kerala", "Silver Price", "Gold Rate Today"]
---

# സ്വർണ വില റെക്കോർഡിൽ; ഒറ്റയടിക്ക് പവന് 2,120 രൂപ കൂടി

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് ഒറ്റയടിക്ക് പവന് 2,120 രൂപയാണ് കൂടിയത്. ഗ്രാമിന് 265 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,725 രൂപയും പവന് 1,09,800 രൂപയുമായി.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് ഒറ്റയടിക്ക് പവന് 2,120 രൂപയാണ് കൂടിയത്. ഗ്രാമിന് 265 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,725 രൂപയും പവന് 1,09,800 രൂപയുമായി.

ഇന്നലെയും സ്വർണ വിലയിൽ വൻ വർധനവുണ്ടായിരുന്നു. ഇന്നലെ രണ്ട് തവണ വില മാറ്റി. രാവിലെ ഗ്രാമിന് 160 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും വർധിച്ചു. വെള്ളി വിലയിൽ മാറ്റമില്ല. സംസ്ഥാനത്ത് വെള്ളി വില ഇന്നലത്തേത് തന്നെയാണ്. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമാണ് നിലവിലെ നിരക്ക്.

അന്താരാഷ്ട്ര വിപണിയിലെ വില വർധനയാണ് സ്വർണ വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376956/kerala-gold-price-today-2120-hike-per-pavn)