---
title: "ഇനി വാട്സ് ആപ്പിൽ KSRTC ടിക്കറ്റ്; കൊറിയർ സർവീസും ഇന്ന് മുതൽ"
english_title: "KSRTC Launches WhatsApp Ticketing and Restarts Own Courier Service Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376971/ksrtc-whatsapp-ticket-courier-service-restart"
published_at: "2026-08-06T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7426419f2bf_ddf.jpeg"
keywords: ["KSRTC", "WhatsApp Ticket", "Courier Service", "CP John"]
---

# ഇനി വാട്സ് ആപ്പിൽ KSRTC ടിക്കറ്റ്; കൊറിയർ സർവീസും ഇന്ന് മുതൽ

> **Lead Summary:** **തിരുവനന്തപുരം**: KSRTC ടിക്കറ്റ് ഇനി വാട്സ് ആപ്പിലൂടെയും ബുക്ക് ചെയ്യാം. പുതിയ സംവിധാനത്തിന് ഇന്ന് തുടക്കമാകും. ഗതാഗത മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവഹിക്കും. ഒരിടവേളയ്ക്ക് ശേഷം KSRTC സ്വന്തമായി കൊറിയർ സർവീസും ഇന്ന് മുതൽ പുനരാരംഭിക്കും. സ്വകാര്യ ഏജൻസിയെ ഒഴിവാക്കിയാണ് സർവീസ് KSRTC തന്നെ നടത്തുന്നത്.

## Article Content

**തിരുവനന്തപുരം**: KSRTC ടിക്കറ്റ് ഇനി വാട്സ് ആപ്പിലൂടെയും ബുക്ക് ചെയ്യാം. പുതിയ സംവിധാനത്തിന് ഇന്ന് തുടക്കമാകും. ഗതാഗത മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവഹിക്കും. ഒരിടവേളയ്ക്ക് ശേഷം KSRTC സ്വന്തമായി കൊറിയർ സർവീസും ഇന്ന് മുതൽ പുനരാരംഭിക്കും. സ്വകാര്യ ഏജൻസിയെ ഒഴിവാക്കിയാണ് സർവീസ് KSRTC തന്നെ നടത്തുന്നത്.

KSRTC കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിയിരുന്നു. ആന്ധ്രയിലെ singu സൊല്യൂഷൻസിനായിരുന്നു നേരത്തെ നടത്തിപ്പ് ചുമതല. സേവനം മോശമാണെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെ സ്വകാര്യ ഏജൻസിക്ക് നോട്ടീസ് നൽകി ബുക്കിംഗ് നിർത്തിവെച്ചു. നേരത്തെ KSRTC തന്നെയാണ് കൊറിയർ സർവീസ് നടത്തിയിരുന്നത്. നല്ല വരുമാനം ലഭിച്ചിരുന്നതിനാൽ കൂടുതൽ പ്രൊഫഷണൽ ആക്കാൻ വേണ്ടിയാണ് പിന്നീട് സ്വകാര്യ ഏജൻസിക്ക് കൈമാറിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376971/ksrtc-whatsapp-ticket-courier-service-restart)