---
title: "തെക്കൻ മണൽ ദേശസേവാ സംഘം സേവാപുരസ്കാരം ഡോ. ഡി. കൃഷ്ണനാഥ പൈക്ക്"
english_title: "Dr D Krishnanatha Pai Selected for Thekkan Manal Desaseva Sangham Seva Puraskaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376983/thekkan-manal-desaseva-sangham-seva-puraskaram-dr-krishnanatha-pai"
published_at: "2026-08-06T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a742cd562564_sfhf.jpeg"
keywords: ["Kannur", "Desaseva Sangham", "Seva Puraskaram", "Dr D Krishnanatha Pai"]
---

# തെക്കൻ മണൽ ദേശസേവാ സംഘം സേവാപുരസ്കാരം ഡോ. ഡി. കൃഷ്ണനാഥ പൈക്ക്

> **Lead Summary:** > **കണ്ണൂർ**: തെക്കൻ മണൽ ദേശസേവാ സംഘം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ "സേവാപുരസ്കാരം" ഇത്തവണ മലബാർ കാൻസർ കെയർ സൊസൈറ്റി സ്ഥാപകൻ ഡോ. ഡി. കൃഷ്ണനാഥ പൈക്ക്. സാമൂഹ്യ സേവന മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്നവർക്കാണ് വായനശാല ഈ പുരസ്കാരം നൽകി വരുന്നത്.

## Article Content

> **കണ്ണൂർ**: തെക്കൻ മണൽ ദേശസേവാ സംഘം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ "സേവാപുരസ്കാരം" ഇത്തവണ മലബാർ കാൻസർ കെയർ സൊസൈറ്റി സ്ഥാപകൻ ഡോ. ഡി. കൃഷ്ണനാഥ പൈക്ക്. സാമൂഹ്യ സേവന മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്നവർക്കാണ് വായനശാല ഈ പുരസ്കാരം നൽകി വരുന്നത്.

ഓഗസ്റ്റ് 15 ന് രാവിലെ 11.30 ന് വായന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് മുൻ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പുരസ്കാരം കൈമാറും. 11,001 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. വാർത്താ സമ്മേളനത്തിൽ വായനശാല സെക്രട്ടറി മുകേഷ് പി, പ്രസിഡണ്ട് കെ.കെ. പ്രകാശൻ, ജോ. സെക്രട്ടറി നവീൻ പി.പി, വൈ. പ്രസിഡണ്ട് കിഷോർ കുമാർ കെ.പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376983/thekkan-manal-desaseva-sangham-seva-puraskaram-dr-krishnanatha-pai)