---
title: "കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധം; കര്‍ശന നടപടിക്ക് എക്സൈസ് ഉത്തരവ്"
english_title: "Excise Makes Food Safety License Mandatory for Toddy Shops in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377016/toddy-shops-food-safety-license-mandatory-excise-order"
published_at: "2026-08-06T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74449456435_1000226411.jpg"
keywords: ["Toddy Shops", "Food Safety License", "Operation Shuddhi"]
---

# കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധം; കര്‍ശന നടപടിക്ക് എക്സൈസ് ഉത്തരവ്

> **Lead Summary:** **തിരുവനന്തപുരം: **കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കി എക്സൈസ്. ലൈസന്‍സ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കി.

## Article Content

**തിരുവനന്തപുരം: **കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കി എക്സൈസ്. ലൈസന്‍സ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കി.

നടപടിയെടുക്കാതെ കണ്ണടക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

കോട്ടയം, ആലപ്പുഴ, എറണാകുളം അടക്കമുള്ള വിവിധ ജില്ലകളില്‍ ഷാപ്പുകളിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

> ഈ സാഹചര്യത്തിലാണ് "ഓപ്പറേഷന്‍ ശുദ്ധി"യുടെ ഭാഗമായി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കുകയുമാണ് നടപടിയുടെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377016/toddy-shops-food-safety-license-mandatory-excise-order)