---
title: "രക്ഷാപ്രവർത്തകൻ ആർ. രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാത്ത ആംബുലൻസിൽ; ഗുരുതര അനാസ്ഥ"
english_title: "Body of Kannur Rescuer R Rajesh Transported Without Freezer Ambulance, Family Alleges Disrespect"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377030/r-rajesh-body-transported-without-freezer-ambulance-kannur"
published_at: "2026-08-06T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74515e43a83_1000226439.jpg"
keywords: ["R Rajesh", "Rescue Worker", "Body Disrespect"]
---

# രക്ഷാപ്രവർത്തകൻ ആർ. രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാത്ത ആംബുലൻസിൽ; ഗുരുതര അനാസ്ഥ

> **Lead Summary:** **കണ്ണൂർ: **ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കൊണ്ടുപോകുന്നതിൽ ഗുരുതര അനാസ്ഥ. ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിലാണ് മൃതദേഹം തൃശ്ശൂർ ചാവക്കാട് വരെ എത്തിച്ചത്.

## Article Content

**കണ്ണൂർ: **ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കൊണ്ടുപോകുന്നതിൽ ഗുരുതര അനാസ്ഥ. ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിലാണ് മൃതദേഹം തൃശ്ശൂർ ചാവക്കാട് വരെ എത്തിച്ചത്.

പരിയാരം മെഡിക്കൽ കോളജിൽ നിന്ന് എത്തിച്ച മൃതദേഹം വഴിയിൽ വെച്ച് മറ്റൊരു ആംബുലൻസിലേക്ക് മാറ്റി. 

> ചാവക്കാട് വരെ ഇങ്ങനെ കൊണ്ടുപോയാൽ ശരിയാവില്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് മാറ്റിയത്. "ഒന്ന് എംബാം ചെയ്തെങ്കിലും വിടാമായിരുന്നു" എന്നാണ് ഡ്രൈവർമാർ പറയുന്നത്.

ഈ കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെയാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്. റെപ്പലിംഗ് പരിശീലകനും ദുരന്തമുഖങ്ങളിലെ സജീവ രക്ഷാപ്രവർത്തകനുമായിരുന്നു രാജേഷ്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജേഷിന്റെ കുടുംബത്തിന് സ്വന്തമായി ഒരു വീട് പോലുമില്ലെന്ന് നാട്ടുകാർ പറഞ്ഞു.

മൃതദേഹം നാട്ടിലെത്തിച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്നും കുടുംബത്തിന് സഹായം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377030/r-rajesh-body-transported-without-freezer-ambulance-kannur)