---
title: "കാത്തിരിപ്പിനൊടുവിൽ സിനിമോൾക്ക് സ്ഥലം മാറ്റം : യാത്രയയപ്പ് നൽകി കണിച്ചാർ പഞ്ചായത്ത്‌"
english_title: "Relocation for differently-abled Sinimol "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377092/relocation-for-differently-abled-sinimol"
published_at: "2026-08-06T18:37:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74878d89354_sinimol.jpg"
keywords: ["കണിച്ചാർ പഞ്ചായത്ത്‌", "കണിച്ചാർ ആയുർവേദ ആശുപത്രി"]
---

# കാത്തിരിപ്പിനൊടുവിൽ സിനിമോൾക്ക് സ്ഥലം മാറ്റം : യാത്രയയപ്പ് നൽകി കണിച്ചാർ പഞ്ചായത്ത്‌

> **Lead Summary:** കണിച്ചാർ: ഏറെ കാത്തിരിപ്പിനൊടുവിൽ കണിച്ചാർ ആയുർവേദ ആശുപത്രി അറ്റണ്ടർ തസ്തികയിൽ ജോലി ചെയ്തിരുന്ന വി സി സിനിമോൾക്ക് സ്ഥലം മാറ്റം. കോൺഗ്രസ്‌ അനുകൂല എൻ.ജി.ഒ അസോസിയേഷൻ അംഗമായതിന്റെ പേരിലാണ് ഭിന്നശേഷിക്കാരികൂടിയായ സിനിമോൾക്ക് 7 വർഷമായി സ്ഥലം മാറ്റം ലഭിക്കാതിരുന്നതെന്ന് ആരോപണങ്ങൾ ഉണ്ടായിരുന്നു.

## Article Content

കണിച്ചാർ: ഏറെ കാത്തിരിപ്പിനൊടുവിൽ കണിച്ചാർ ആയുർവേദ ആശുപത്രി അറ്റണ്ടർ തസ്തികയിൽ ജോലി ചെയ്തിരുന്ന വി സി സിനിമോൾക്ക് സ്ഥലം മാറ്റം. കോൺഗ്രസ്‌ അനുകൂല എൻ.ജി.ഒ അസോസിയേഷൻ അംഗമായതിന്റെ പേരിലാണ് ഭിന്നശേഷിക്കാരികൂടിയായ സിനിമോൾക്ക് 7 വർഷമായി സ്ഥലം മാറ്റം ലഭിക്കാതിരുന്നതെന്ന് ആരോപണങ്ങൾ ഉണ്ടായിരുന്നു.

കണിച്ചാർ ആശുപത്രിയിൽനിന്നും സ്വദേശമായ കോളയാടിലെ ആശുപത്രിയിലേക്കാണ് സിനിമോൾക്ക് സ്ഥലം മാറ്റം ലഭിച്ചത്. നാൽപ്പത്തിയഞ്ച് ശതമാനം ഭിന്നശേഷി ഉണ്ടായിട്ടും ഇതുവരെ സ്ഥലംമാറ്റം നൽകാതിരുന്നത് ഏറെ ചർച്ചയായിരുന്നു. കണിച്ചാർ പഞ്ചായത്ത് ഭരണസമിതിയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും ചേർന്ന് ആയുർവേദ ആശുപത്രിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. ട്രീസ പോൾ വൈസ് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേൽ വാർഡ് മെമ്പർ ജിബിൻ ജെയ്സൺ, മെഡിക്കൽ ഓഫീസർ ധന്യ തുടങ്ങിയവർ നേതൃത്വം നൽകി.

പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ലാലി ജോസ്, വിനോയ് ജോർജ്, സിന്ധു ചിറ്റേരി, ആശുപത്രി സ്റ്റാഫുകളായ റിജോ വർഗീസ്, അജിത, പാലിയേറ്റീവ് നഴ്സ് വി ശാലിനി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377092/relocation-for-differently-abled-sinimol)