---
title: "  പ്രാപ്തി വികസന പരിപാടി കേളകം പഞ്ചായത്ത്‌ ഹാളിൽ നടന്നു"
english_title: "The skill development program was held at Kelakam Panchayat Hall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377096/the-skill-development-program-was-held-at-kelakam-panchayat-hall"
published_at: "2026-08-06T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a748d716ba03_kelakam.jpg"
keywords: ["kelakam"]
---

#   പ്രാപ്തി വികസന പരിപാടി കേളകം പഞ്ചായത്ത്‌ ഹാളിൽ നടന്നു

> **Lead Summary:** കേളകം: സംസ്ഥാന കൃഷി വകുപ്പിന്റെയും ആത്മയുടെയും നേതൃത്വത്തിൽ വനിതാ പുരുഷ ഗ്രൂപ്പുകൾക്കായുള്ള പ്രാപ്തി വികസന പരിപാടി കേളകം പഞ്ചായത്ത്‌ഹാളിൽ നടന്നു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസ്സി ജോസഫ് ഉദ്‌ഘാടനം ചെയ്തു.

## Article Content

കേളകം: സംസ്ഥാന കൃഷി വകുപ്പിന്റെയും ആത്മയുടെയും നേതൃത്വത്തിൽ വനിതാ പുരുഷ ഗ്രൂപ്പുകൾക്കായുള്ള പ്രാപ്തി വികസന പരിപാടി കേളകം പഞ്ചായത്ത്‌ഹാളിൽ നടന്നു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസ്സി ജോസഫ് ഉദ്‌ഘാടനം ചെയ്തു.

വിവിധ നടീൽ വസ്തുക്കൾ, ജൈവ വളം മുതലായവ വിതരണം നടത്തി. കൃഷി ഓഫീസർ എം ജിഷമോൾ പദ്ധതി വിശദീകരിച്ചു. മാലൂർ കൃഷി ഓഫീസർ ഷിനു ജോസ് സുസ്ഥിര പച്ചക്കറി കൃഷി എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. പഞ്ചായത്ത്‌ അംഗങ്ങളായ ജൂബി ജോസഫ്, ജയിമോൻ, എസ് ടി രാജേന്ദ്രൻ, ആത്മ ബി ടി എം കാവ്യാ ബാബു, സുനിത എസ്‌ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377096/the-skill-development-program-was-held-at-kelakam-panchayat-hall)