---
title: "കണ്ണൂരിൽ വയോധികയുടെ സ്വർണമാല കവർന്ന കേസ്; ഒളിവിലായിരുന്ന യുവതി പിടിയിൽ"
english_title: "Kannur Gold Chain Theft: Woman Arrested From Payyannur After Going Into Hiding"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377186/kannur-woman-arrested-gold-chain-theft-elderly"
published_at: "2026-08-07T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a756d0431b6c_sdgh.jpeg"
keywords: ["Kannur Crime", "Gold Theft", "Town Police", "Payyannur"]
---

# കണ്ണൂരിൽ വയോധികയുടെ സ്വർണമാല കവർന്ന കേസ്; ഒളിവിലായിരുന്ന യുവതി പിടിയിൽ

> **Lead Summary:** **കണ്ണൂർ: **കീഴുത്തള്ളിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ നിന്ന് 2.5 പവൻ സ്വർണമാല കവർന്ന കേസിലെ പ്രധാന പ്രതി പിടിയിൽ. ചൊവ്വ ആറ്റടപ്പ സ്വദേശിനി സവിത എം.കെ യെയാണ് കണ്ണൂർ ടൗൺ പോലീസ് പയ്യന്നൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം സവിത ഒളിവിൽ പോയിരുന്നു.

## Article Content

**കണ്ണൂർ: **കീഴുത്തള്ളിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ നിന്ന് 2.5 പവൻ സ്വർണമാല കവർന്ന കേസിലെ പ്രധാന പ്രതി പിടിയിൽ. ചൊവ്വ ആറ്റടപ്പ സ്വദേശിനി സവിത എം.കെ യെയാണ് കണ്ണൂർ ടൗൺ പോലീസ് പയ്യന്നൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം സവിത ഒളിവിൽ പോയിരുന്നു.

ഭാര്യയും ഭർത്താവുമാണെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ വീട്ടിൽ സഹായത്തിനെത്തിയ ശേഷമായിരുന്നു തട്ടിപ്പ്. വീട്ടുടമസ്ഥയും സവിതയും പുറത്തുപോയ സമയത്ത് സവിതയുടെ നിർദ്ദേശപ്രകാരം കൂടെയുണ്ടായിരുന്ന എ. ഷിനേഷ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന സ്വർണമാല മോഷ്ടിച്ചു. തുടർന്ന് ഇരുവരും ചേർന്ന് മാല ജ്വല്ലറിയിൽ വിറ്റു.

മോഷ്ടിച്ച കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു സവിതയുടെ ആദ്യ മൊഴി. വീട്ടുടമസ്ഥ പോലീസിൽ പരാതി നൽകിയതോടെ ഇവർ ഒളിവിൽ പോവുകയായിരുന്നു. കേസിലെ രണ്ടാം പ്രതി ഷിനേഷിനെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ടൗൺ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് സവിത പയ്യന്നൂരിൽ നിന്ന് പോലീസ് വലയിലാകുന്നത്.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്.ഐ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഗോപകുമാർ, സി.പി.ഒമാരായ രതീഷ്, പ്രീത, വിനിൽ, പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ പ്രവിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377186/kannur-woman-arrested-gold-chain-theft-elderly)