---
title: "സംസ്ഥാനത്ത് അതിതീവ്ര മഴ; 4 ജില്ലകളിൽ റെഡ് അലേർട്ട്"
english_title: "Kerala Weather Alert: Red Alert in 4 Districts, Holiday for Educational Institutions in 8 Districts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377245/kerala-rain-red-alert-4-districts-holiday-education"
published_at: "2026-08-07T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a759aec1e535_1000213091.jpg"
keywords: ["Red Alert", "IMD", "School Holiday", "Kuttanad Flood"]
---

# സംസ്ഥാനത്ത് അതിതീവ്ര മഴ; 4 ജില്ലകളിൽ റെഡ് അലേർട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നുവെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 4 ജില്ലകളിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നുവെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 4 ജില്ലകളിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചു.

*റെഡ് അലേർട്ട് ജില്ലകൾ*: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

*ഓറഞ്ച് അലേർട്ട്*: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം

*യെല്ലോ അലേർട്ട്*: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂർ

നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. നാളെ 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

*8 ജില്ലകളിൽ ഇന്ന് അവധി*

മഴ മുന്നറിയിപ്പിനെ തുടർന്ന് പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, തൃശൂർ ജില്ലകളിലെ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

മഴ മാറിയെങ്കിലും കുട്ടനാട്ടിൽ വെള്ളക്കെട്ട് ദുരിതം തുടരുന്നു. കുട്ടനാട് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. ഗ്രാമീണ റോഡുകൾ മുങ്ങിയതോടെ ട്രാക്ടറുകളിലും ചെറുതോണികളിലുമാണ് നാട്ടുകാരുടെ യാത്ര.വെള്ളക്കെട്ടിനെ തുടർന്ന് എസി റോഡിലെ ഗതാഗതം ഭാഗികമായി നിലച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377245/kerala-rain-red-alert-4-districts-holiday-education)