---
title: "ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള ശ്രമം; 62 ലക്ഷം പേരെ അണിനിരത്തി പ്രക്ഷോഭമെന്ന് എം.വി. ഗോവിന്ദൻ"
english_title: "MV Govindan Slams UDF Govt Over Welfare Pension, Announces Mass Protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377255/mv-govindan-welfare-pension-protest-udf-govt"
published_at: "2026-08-07T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75a08712816_1000226611.jpg"
keywords: ["MV Govindan", "Welfare Pension", "UDF Government"]
---

# ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള ശ്രമം; 62 ലക്ഷം പേരെ അണിനിരത്തി പ്രക്ഷോഭമെന്ന് എം.വി. ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: **ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് യു.ഡി.എഫ് സർക്കാർ നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.

## Article Content

**തിരുവനന്തപുരം: **ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് യു.ഡി.എഫ് സർക്കാർ നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.

തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസും യു.ഡി.എഫും ക്ഷേമ പെൻഷന് എതിരായിരുന്നുവെന്നും പദ്ധതി നടപ്പിലാക്കിയതും വർധിപ്പിച്ചതും എൽ.ഡി.എഫ് സർക്കാരാണെന്നും ഗോവിന്ദൻ പറഞ്ഞു.

> "62 ലക്ഷം പാവപ്പെട്ടവരുടെ ആശാകേന്ദ്രമാണ് ക്ഷേമ പെൻഷൻ. ഇത് ഇല്ലാതാക്കാനാണ് ശ്രമം. 62 ലക്ഷം ജനങ്ങളെയും അണിനിരത്തി വലിയ പ്രക്ഷോഭം നടത്തും. പെൻഷൻ ഉത്തരവ് പിൻവലിക്കും വരെ സമരം തുടരും" എന്നും അദ്ദേഹം വ്യക്തമാക്കി.

> സിപിഐഎമ്മിന്റെ കൊടി പിടിച്ച് സമരം നടത്താനല്ല ഉദ്ദേശിക്കുന്നത്. പെൻഷൻ ഗുണഭോക്താക്കളെ എല്ലാം പങ്കെടുപ്പിച്ചായിരിക്കും സമരം. 1980ൽ പെൻഷൻ തുടങ്ങിയപ്പോൾ "പാദനപരമല്ല" എന്നായിരുന്നു കെ. കരുണാകരന്റെ നിലപാടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

സർക്കാർ ഉടൻ തീരുമാനം പിൻവലിക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

> വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളുടെ പ്രതികരണം ഗൗരവതരമാണെന്ന് അദ്ദേഹം പറഞ്ഞു. ഫിഷറീസ് മന്ത്രി കുടുംബങ്ങളോട് സംസാരിക്കാൻ പോലും തയ്യാറാകുന്നില്ല. "കടലിൽ പോയാൽ ബോഡി കിട്ടാൻ സമയമെടുക്കും" എന്ന ആരോഗ്യമന്ത്രിയുടെ പരാമർശം ലാഘവത്തോടെയുള്ളതാണ്.

ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതും അപമാനകരമായ രീതിയിലാണെന്നും റവന്യൂ വകുപ്പ് നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377255/mv-govindan-welfare-pension-protest-udf-govt)