---
title: "'മാർഗ്ഗദർശനത്തിന്റെ സർഗ്ഗായനങ്ങൾ' പുസ്തക പ്രകാശനം ശനിയാഴ്ച "
english_title: "Margadarshanathinte Sargayanangal Book Launch in Kannur on August 8 Honoring Dr AK Nambiar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377258/margadarshanathinte-sargayanangal-book-launch-kannur-dr-ak-nambiar"
published_at: "2026-08-07T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75a2aa013dd_1000226609.jpg"
keywords: ["Margadarshanathinte Sargayanangal", "Book Launch", "Margadeepam"]
---

# 'മാർഗ്ഗദർശനത്തിന്റെ സർഗ്ഗായനങ്ങൾ' പുസ്തക പ്രകാശനം ശനിയാഴ്ച 

> **Lead Summary:** **കണ്ണൂർ: **പ്രശസ്ത ഗവേഷണ മാർഗ്ഗദർശിയും അധ്യാപകനുമായ ഡോ. എ.കെ. നമ്പ്യാരെ ആദരിച്ച് ശിഷ്യർ തയ്യാറാക്കിയ _'ഗവേഷണം: മാർഗ്ഗദർശനത്തിന്റെ സർഗ്ഗായനങ്ങൾ'_ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ആഗസ്റ്റ് 8 ശനിയാഴ്ച നടക്കും.

## Article Content

**കണ്ണൂർ: **പ്രശസ്ത ഗവേഷണ മാർഗ്ഗദർശിയും അധ്യാപകനുമായ ഡോ. എ.കെ. നമ്പ്യാരെ ആദരിച്ച് ശിഷ്യർ തയ്യാറാക്കിയ _'ഗവേഷണം: മാർഗ്ഗദർശനത്തിന്റെ സർഗ്ഗായനങ്ങൾ'_ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ആഗസ്റ്റ് 8 ശനിയാഴ്ച നടക്കും.

വൈകുന്നേരം 3 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ നടക്കുന്ന ചടങ്ങിൽ ഡോ. സി. രാജേന്ദ്രൻ ഗ്രന്ഥം പ്രകാശനം ചെയ്യും. ഡോ. എ.കെ. നമ്പ്യാർ ആദ്യപ്രതി ഏറ്റുവാങ്ങും.

ഡോ. എ.കെ. നമ്പ്യാരുടെ കീഴിൽ വിവിധ സർവകലാശാലകളിലായി ഗവേഷണം പൂർത്തിയാക്കിയ 23 ഗവേഷകരുടെ പ്രബന്ധ സംഗ്രഹങ്ങളാണ് ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡോ. ദീപേഷ് കരിമ്പൂങ്കരയാണ് ഗ്രന്ഥത്തിന്റെ എഡിറ്റർ. ഡോ. ദീപേഷ് കരിമ്പൂങ്കര തന്നെയാണ് ഗ്രന്ഥകർത്താവ്.

ഡോ. എ.കെ. നമ്പ്യാരുടെ ശിഷ്യർ രൂപീകരിച്ച 'മാർഗ്ഗദീപം' ഗവേഷക കൂട്ടായ്മയാണ് ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. സുകുമാർ അഴീക്കോട് സാംസ്കാരിക കേന്ദ്രം കണ്ണൂർ ചടങ്ങിന്റെ സഹസംഘാടകരാണ്.

ഗവേഷകർ, അധ്യാപകർ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ ഡോ. പി.കെ. ഭാഗ്യലക്ഷ്മി, ഡോ. വിദ്യാലക്ഷ്മി, മധുകുമാർ ടി.വി, സി. സുനിൽകുമാർ, സുരേഷ്ബാബു എളയാവൂർ, എം.ടി. മനോജ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377258/margadarshanathinte-sargayanangal-book-launch-kannur-dr-ak-nambiar)