---
title: "കേരള മെഡിക്കൽ സെയിൽസ് റെപ്രസെന്ററ്റീവ് അസോസിയേഷൻ സിഐടിയു കണ്ണൂർ ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി"
english_title: "CITU Medical Sales Representatives March to Kannur Labour Office Demanding Workers Rights"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377267/citu-medical-sales-representatives-march-kannur-labour-office"
published_at: "2026-08-07T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75a71054b44_1000226624.jpg"
keywords: ["CITU", "Medical Sales Representatives", "Labour Office"]
---

# കേരള മെഡിക്കൽ സെയിൽസ് റെപ്രസെന്ററ്റീവ് അസോസിയേഷൻ സിഐടിയു കണ്ണൂർ ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **കണ്ണൂർ: **തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുക, ഔഷധ-ഔഷധേതര വിപണന മേഖലയിലെ സെയിൽസ് സമ്മർദ്ദങ്ങൾ അവസാനിപ്പിക്കുക, തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന കമ്പനി മാനേജ്മെന്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്ററ്റീവ് അസോസിയേഷൻ സിഐടിയുവിന്റെ നേതൃത്വത്തിൽ കണ്ണൂർ ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി.

## Article Content

**കണ്ണൂർ: **തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുക, ഔഷധ-ഔഷധേതര വിപണന മേഖലയിലെ സെയിൽസ് സമ്മർദ്ദങ്ങൾ അവസാനിപ്പിക്കുക, തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന കമ്പനി മാനേജ്മെന്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്ററ്റീവ് അസോസിയേഷൻ സിഐടിയുവിന്റെ നേതൃത്വത്തിൽ കണ്ണൂർ ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി.

സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ലേബർ ഓഫീസർക്ക് നിവേദനവും നൽകി.

ജില്ലാ പ്രസിഡന്റ് സാജു വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വി.യു. ഹേമന്ത്, സി.എസ്. ജയൻ, ടി.ടി. രഞ്ജിത്ത്, ഹിരൺ കുമാർ, സി. നിഖിൽ, എ.സി. പ്രജിത്ത് എന്നിവർ സംസാരിച്ചു.

ഔഷധ വിപണന മേഖലയിൽ കമ്പനികൾ തൊഴിലാളികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന അനാവശ്യ ടാർഗറ്റുകളും സമ്മർദ്ദങ്ങളും അവസാനിപ്പിക്കണമെന്നും നിയമവിരുദ്ധമായി പിരിച്ചുവിടലുകളും ശമ്പള കുടിശ്ശികയും ഉണ്ടാകുന്നത് തടയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി വേണമെന്നും അവർ പറഞ്ഞു. തൊഴിൽ നിയമങ്ങളുടെ കർശനമായ നടപ്പാക്കൽ ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377267/citu-medical-sales-representatives-march-kannur-labour-office)