---
title: "കണ്ണൂർ-വയനാട് സുരക്ഷിത ബദൽ പാത: ജനപ്രതിനിധികളുടെ അടിയന്തര യോഗം നാളെ കേളകത്ത്"
english_title: "Kannur Wayanad Safe Alternative Road Meeting at Kelakam on August 8"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377292/kannur-wayanad-safe-alternative-road-meeting-kelakam"
published_at: "2026-08-07T16:38:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75bce546921_1000226671.jpg"
keywords: ["Kannur Wayanad Road", "Safe Alternative Road", "Block Panchayat"]
---

# കണ്ണൂർ-വയനാട് സുരക്ഷിത ബദൽ പാത: ജനപ്രതിനിധികളുടെ അടിയന്തര യോഗം നാളെ കേളകത്ത്

> **Lead Summary:** **കേളകം: **കനത്ത മഴയിലും പ്രകൃതിദുരന്തങ്ങളിലും കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന സുരക്ഷിതമായ ബദൽ പാതയുടെ ആവശ്യം ശക്തമാക്കാൻ ജനപ്രതിനിധികളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും അടിയന്തര യോഗം നാളെ ചേരും.

## Article Content

**കേളകം: **കനത്ത മഴയിലും പ്രകൃതിദുരന്തങ്ങളിലും കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന സുരക്ഷിതമായ ബദൽ പാതയുടെ ആവശ്യം ശക്തമാക്കാൻ ജനപ്രതിനിധികളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും അടിയന്തര യോഗം നാളെ ചേരും.

ഓഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 11 മണിക്ക് കേളകം പ്രസ് ഫോറം മീഡിയ സെന്ററിന്റെ ആഭിമുഖ്യത്തിൽ കേളകം പ്രസ് ഫോറം ഓഫീസിലാണ് യോഗം.

ശക്തമായ മഴ പെയ്യുമ്പോൾ കണ്ണൂരിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തലശ്ശേരി-പേര്യ-മാനന്തവാടി പാതയും കൊട്ടിയൂർ-ബോയ്സ് ടൗൺ ചുരം റോഡും അടച്ചിടേണ്ടി വരുന്നു. ഇത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ പോലും ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഈ പ്രശ്നത്തിന് പരിഹാരമായി 45 വർഷമായി ഉന്നയിക്കപ്പെടുന്ന 'കൊട്ടിയൂർ - അമ്പായത്തോട് - തലപ്പുഴ - 44-ാം മൈൽ' ചുരങ്ങളില്ലാത്ത സുരക്ഷിത പാത യാഥാർത്ഥ്യമാക്കുക എന്നതാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.

പേരാവൂർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണനേതൃത്വങ്ങളും പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, തവിഞ്ഞാൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. സുരക്ഷിത പാതയ്ക്കായുള്ള ഭാവി നടപടികൾക്ക് രൂപം നൽകാൻ യോഗം തീരുമാനിക്കുമെന്ന് പ്രസ് ഫോറം ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377292/kannur-wayanad-safe-alternative-road-meeting-kelakam)