---
title: "മഴക്കെടുതി: മുൻകരുതലിൽ സർക്കാരിന് വീഴ്ച പറ്റി - പ്രതിപക്ഷ നേതാവ് പിണറായി വിജയൻ"
english_title: "Govt Failed in Precautions During Rains, Says Opposition Leader Pinarayi Vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377438/pinarayi-vijayan-govt-failure-rain-precautions-kannur"
published_at: "2026-08-08T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76e35255ea5_gghh.jpeg"
keywords: ["Pinarayi Vijayan", "Rain Disaster", "Kerala Rains", "Kannur"]
---

# മഴക്കെടുതി: മുൻകരുതലിൽ സർക്കാരിന് വീഴ്ച പറ്റി - പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

> **Lead Summary:** **കണ്ണൂർ:** മഴക്കെടുതിമൂലം സംസ്ഥാനത്ത് വലിയ പ്രതിസന്ധിയുണ്ടായെന്നും മുൻകരുതൽ എടുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ:** മഴക്കെടുതിമൂലം സംസ്ഥാനത്ത് വലിയ പ്രതിസന്ധിയുണ്ടായെന്നും മുൻകരുതൽ എടുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വർഷത്തെ മഴക്കെടുതിയിൽ ഇതുവരെ 26 പേർ മരിച്ചു. ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന ജനങ്ങളെ ചേർത്തുപിടിക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. എന്നാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് പല വീഴ്ചകളും ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി.

കണ്ണൂർ ജില്ലയിലെ ചെറുപുഴ, പേരാവൂർ മേഖലകളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ചെറുപുഴ ജോസ് ഗിരിയിൽ ഉരുൾപ്പൊട്ടി റോഡ് തടസ്സപ്പെട്ടിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും അത് നീക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല.

ഇത് തികഞ്ഞ അനാസ്ഥയാണ്. പുഴയിൽ കാണാതായവരെ കണ്ടെത്തുന്നതിലും വലിയ താമസം നേരിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377438/pinarayi-vijayan-govt-failure-rain-precautions-kannur)