---
title: "കൊട്ടിയൂർ-വയനാട് ചുരം രഹിത പാത: കേളകത്ത് ജനപ്രതിനിധികളുടെ അവലോകന യോഗം ചേർന്നു"
english_title: "Kottiyoor Wayanad No-Ghat Road Review Meeting Held at Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377455/kottiyoor-wayanad-no-ghat-road-review-meeting-kelakam"
published_at: "2026-08-08T14:44:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76f3a3d812c_1000226786.jpg"
keywords: ["Alternative Road", "Malabar Development", "Traffic Congestion"]
---

# കൊട്ടിയൂർ-വയനാട് ചുരം രഹിത പാത: കേളകത്ത് ജനപ്രതിനിധികളുടെ അവലോകന യോഗം ചേർന്നു

> **Lead Summary:** കേളകം: കൊട്ടിയൂർ വഴി വയനാട്ടിലേക്ക് ചുരം ഇല്ലാത്ത പുതിയ ബദൽ പാത യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കേളകം പ്രസ് ഫോറം മീഡിയ സെന്ററിൽ ജനപ്രതിനിധികളുടെയും ഭാരവാഹികളുടെയും അവലോകന യോഗം ചേർന്നു

## Article Content

കേളകം: കൊട്ടിയൂർ വഴി വയനാട്ടിലേക്ക് ചുരം ഇല്ലാത്ത പുതിയ ബദൽ പാത യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കേളകം പ്രസ് ഫോറം മീഡിയ സെന്ററിൽ ജനപ്രതിനിധികളുടെയും ഭാരവാഹികളുടെയും അവലോകന യോഗം ചേർന്നു

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ച യോഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം ഭാരവാഹി കെ.എം. അബ്ദുൾ അസീസ് സ്വാഗതം പറഞ്ഞു. ജോയി ജോസഫ് ആമുഖ പ്രഭാഷണം നടത്തി.

താമരശ്ശേരി, പാൽ ചുരം, ബോയ്സ് ടൗൺ, നിടുംപൊയിൽ ചുരങ്ങളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായാണ് കൊട്ടിയൂർ - 44-ാം മൈൽ - തലപ്പുഴ വഴി നിർദ്ദേശിക്കപ്പെടുന്ന പുതിയ പാതയെ യോഗം വിലയിരുത്തിയത്. മലയോര മേഖലയുടെ വികസനത്തിന് ഈ പാത അത്യാവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. നിർദ്ദിഷ്ട പാതയുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും തീരുമാനിച്ചു.

കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ്, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യാ പോൾ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം എന്നിവർ ആശംസകൾ അറിയിച്ചു.

ബ്ലോക്ക് മെമ്പർമാരായ ദിൽഷ ബിജു, ജോണി പാമ്പാടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ, മലയോര ജനകീയ വികസന സമിതി ഭാരവാഹികളായ പി. തങ്കപ്പൻ മാസ്റ്റർ, ജോർജ്കുട്ടി വാളുവെട്ടിക്കൽ, സ്റ്റാനിസ്ലാസ് തട്ടാംപറമ്പിൽ, എം.എസ്. തങ്കച്ചൻ, കെ.പി. ഷാജി, ബിജു ഒളാട്ടുപുറം, മാധ്യമ പ്രവർത്തകരായ എം.ജെ. റോബിൻ, വിപിൻ ജോസഫ്, ഷെറിൻ, സജീവ് നായർ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377455/kottiyoor-wayanad-no-ghat-road-review-meeting-kelakam)