---
title: "ഉരുൾപൊട്ടിയ ജോസ്ഗിരി സന്ദർശിച്ച് മന്ത്രി സണ്ണി ജോസഫ്; നാശനഷ്ട റിപ്പോർട്ട് വേഗത്തിലാക്കാൻ നിർദ്ദേശം"
english_title: "Minister Sunny Joseph Visits Josgiri Landslide Area in Kannur, Promises Swift Relief"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377457/minister-sunny-joseph-visits-josgiri-landslide-kannur"
published_at: "2026-08-08T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76f732926c8_1000226842.jpg"
keywords: ["Sunny Joseph", "Josgiri", "Landslide", "Flood Damage"]
---

# ഉരുൾപൊട്ടിയ ജോസ്ഗിരി സന്ദർശിച്ച് മന്ത്രി സണ്ണി ജോസഫ്; നാശനഷ്ട റിപ്പോർട്ട് വേഗത്തിലാക്കാൻ നിർദ്ദേശം

> **Lead Summary:** കണ്ണൂർ: ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം നേരിട്ട ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ജോസ്ഗിരി, രാജഗിരി, കട്ടപ്പള്ളി പ്രദേശങ്ങൾ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഇന്ന് രാവിലെ സന്ദർശിച്ചു.

## Article Content

കണ്ണൂർ: ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം നേരിട്ട ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ജോസ്ഗിരി, രാജഗിരി, കട്ടപ്പള്ളി പ്രദേശങ്ങൾ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഇന്ന് രാവിലെ സന്ദർശിച്ചു.

നാശനഷ്ടങ്ങൾ നേരിൽ കണ്ടശേഷം സംസാരിച്ച മന്ത്രി, പ്രദേശങ്ങളുടെ അവസ്ഥ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് അറിയിച്ചു.

> "നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി എത്രയും പെട്ടെന്ന് റിപ്പോർട്ട് തയ്യാറാക്കാൻ പഞ്ചായത്ത്, കൃഷി, വില്ലേജ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിച്ച എല്ലാ അപേക്ഷകളും അതാത് വകുപ്പിലേക്ക് കൈമാറി. മുഖ്യമന്ത്രിയോടും റവന്യു മന്ത്രിയോടും ഇക്കാര്യം പ്രത്യേകം സംസാരിക്കും. റോഡുകളുടെ തകർച്ച പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. നടപടികൾ വേഗത്തിലാക്കാൻ തഹസിൽദാർക്ക് നിർദ്ദേശം നൽകി" എന്ന് മന്ത്രി പറഞ്ഞു.

ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട കുടുംബങ്ങളിലെ ആളുകളെ മന്ത്രി നേരിൽ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, പഞ്ചായത്ത് അംഗങ്ങളായ ഷൈമ തച്ചുകുന്നേൽ, റോഷി ജോസ്, അനീഷ് ആന്റണി, പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377457/minister-sunny-joseph-visits-josgiri-landslide-kannur)