---
title: "വന്ദേമാതരം പൂർണമായി പാടണമെന്നത് ആർഎസ്എസ് നയം; തീരുമാനം പിൻവലിക്കണമെന്ന് പിണറായി വിജയൻ"
english_title: "Pinarayi Vijayan Slams Govt Over Vande Mataram Decision, Calls it RSS Agenda"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377461/pinarayi-vijayan-vande-mataram-rss-agenda"
published_at: "2026-08-08T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76fc194387f_1000226850.jpg"
keywords: ["Pinarayi Vijayan", "Vande Mataram", "National Song"]
---

# വന്ദേമാതരം പൂർണമായി പാടണമെന്നത് ആർഎസ്എസ് നയം; തീരുമാനം പിൻവലിക്കണമെന്ന് പിണറായി വിജയൻ

> **Lead Summary:** കണ്ണൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയഗാനത്തിനൊപ്പം വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന സർക്കാർ തീരുമാനം ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

കണ്ണൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയഗാനത്തിനൊപ്പം വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന സർക്കാർ തീരുമാനം ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

> "വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നത് ആർഎസ്എസ് നയമാണ്. രാജ്യം അംഗീകരിച്ചതല്ല. ആദ്യത്തെ ഈരടി ചൊല്ലിയാൽ മതി. യുഡിഎഫ് സർക്കാർ എത്രമാത്രം ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടുവെന്ന് സത്യപ്രതിജ്ഞാ വേള മുതൽ കാണാം" എന്ന് പിണറായി വിജയൻ പറഞ്ഞു.

വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന കോൺഗ്രസ് നിലപാടിന് വിരുദ്ധമാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേദിയിലും വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു. ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് ദേശീയഗീതമായി അംഗീകരിച്ചിരുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതിനും മതേതര സ്വഭാവം നിലനിർത്താനുമായിരുന്നു ആ തീരുമാനമെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു.

യുഡിഎഫ് സർക്കാർ തുടക്കം മുതൽ യുഡിഎഫ് അജണ്ടയ്ക്ക് കീഴ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377461/pinarayi-vijayan-vande-mataram-rss-agenda)