---
title: " വി.ഡി സവർക്കർ ക്വിസ് ചോദ്യം വിവാദം: യുഡിഎഫ് സർക്കാരിന്റെ ഒത്തുകളിയെന്ന് പിണറായി വിജയൻ "
english_title: "Pinarayi Vijayan Slams UDF Govt Over VD Savarkar Quiz Question in Kerala School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377462/pinarayi-vijayan-vd-savarkar-quiz-controversy"
published_at: "2026-08-08T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76fe3f2ac0e_1000226850.jpg"
keywords: ["Pinarayi Vijayan", "VD Savarkar", "Kerala Quiz Controversy"]
---

#  വി.ഡി സവർക്കർ ക്വിസ് ചോദ്യം വിവാദം: യുഡിഎഫ് സർക്കാരിന്റെ ഒത്തുകളിയെന്ന് പിണറായി വിജയൻ 

> **Lead Summary:** കണ്ണൂർ: വി.ഡി. സവർക്കറെ പുകഴ്ത്തിയുള്ള ക്വിസ് ചോദ്യം യുഡിഎഫ് സർക്കാരിന്റെ ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി.

## Article Content

കണ്ണൂർ: വി.ഡി. സവർക്കറെ പുകഴ്ത്തിയുള്ള ക്വിസ് ചോദ്യം യുഡിഎഫ് സർക്കാരിന്റെ ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി.

സവർക്കറെ മഹത്വവൽക്കരിക്കാനുള്ള നിലപാടാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ചരിത്രത്തെ മാറ്റി അവതരിപ്പിക്കുകയാണ് ലക്ഷ്യം. കേന്ദ്രത്തിന്റെ പുത്തൻ വിദ്യാഭ്യാസ നയം കേരളം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടും ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിലെ എൽ.പി. വിഭാഗം വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ 'ഫ്രീഡം ക്വിസ് 2026'ലാണ് വിവാദ ചോദ്യം ഉണ്ടായത്.

> "ബ്രിട്ടിഷുകാരുടെ കയ്യിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി?" എന്നായിരുന്നു ചോദ്യം. അധ്യാപകർക്ക് നൽകിയ ഉത്തരസൂചികയിൽ ഇതിന്റെ ഉത്തരമായി രേഖപ്പെടുത്തിയിരുന്നത് വി.ഡി. സവർക്കർ എന്നാണ്. ഇതിനോടാണ് പിണറായി വിജയന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377462/pinarayi-vijayan-vd-savarkar-quiz-controversy)