---
title: "ബാങ്കിൽ നിന്നും സ്വർണ്ണം തിരിച്ചെടുക്കാനെന്ന വ്യാജേന നാല് ലക്ഷം തട്ടി; പകരം കേളകം ജ്വല്ലറി ഉടമയ്ക്ക് നൽകിയത് മുക്കുപണ്ടം  "
english_title: "Rs 4 Lakh Fraud in Kelakam: Gold Pledge Scam, Jeweller Duped with Fake Gold"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377481/kelakam-4-lakh-fraud-fake-gold-scam"
published_at: "2026-08-08T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a770a3be2163_1000226868.jpg"
keywords: ["Kelakam", "Gold Scam", "Jewellery Fraud", "Fake Gold"]
---

# ബാങ്കിൽ നിന്നും സ്വർണ്ണം തിരിച്ചെടുക്കാനെന്ന വ്യാജേന നാല് ലക്ഷം തട്ടി; പകരം കേളകം ജ്വല്ലറി ഉടമയ്ക്ക് നൽകിയത് മുക്കുപണ്ടം  

> **Lead Summary:** **കേളകം: **ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുത്ത് ജ്വല്ലറിക്ക് വിൽക്കാമെന്ന് വിശ്വസിപ്പിച്ച് 4 ലക്ഷം രൂപ കവർന്ന് മുക്കുപണ്ടം നൽകി മുങ്ങിയ സംഭവത്തിൽ കേളകം പോലീസ് കേസെടുത്തു. കേളകം ടൗണിലെ വെളിയത്ത് ജ്വല്ലറി ഉടമ വിജയകുമാറിന്റെ പരാതിയിലാണ് അന്വേഷണം.

## Article Content

**കേളകം: **ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുത്ത് ജ്വല്ലറിക്ക് വിൽക്കാമെന്ന് വിശ്വസിപ്പിച്ച് 4 ലക്ഷം രൂപ കവർന്ന് മുക്കുപണ്ടം നൽകി മുങ്ങിയ സംഭവത്തിൽ കേളകം പോലീസ് കേസെടുത്തു. കേളകം ടൗണിലെ വെളിയത്ത് ജ്വല്ലറി ഉടമ വിജയകുമാറിന്റെ പരാതിയിലാണ് അന്വേഷണം.

ഓഗസ്റ്റ് 6ന് ഉച്ചയ്ക്കാണ് തട്ടിപ്പുകാരൻ ജ്വല്ലറിയിൽ എത്തിയത്. കണിച്ചാർ സ്വദേശിയായ അനൂപ് എന്നും KSEB ജീവനക്കാരനാണെന്നും ഇയാൾ സ്വയം പരിചയപ്പെടുത്തി.

ഭാര്യക്ക് ഇസ്രായേലിലേക്ക് പോകാൻ പണമാവശ്യമുണ്ടെന്നും കേളകം ഗ്രാമീൺ ബാങ്കിൽ 3.5 ലക്ഷം രൂപയ്ക്ക് പണയം വെച്ച 5 പവന്റെ മാല തിരിച്ചെടുക്കാൻ സഹായിച്ചാൽ അത് ഈ ജ്വല്ലറിക്ക് തന്നെ വിൽക്കാമെന്നും പറഞ്ഞ് വിജയകുമാറിനെ വിശ്വസിപ്പിച്ചു.

ഇതനുസരിച്ച് ഓഗസ്റ്റ് 7ന് രാവിലെ വിജയകുമാർ 4 ലക്ഷം രൂപയുമായി ബാങ്കിലെത്തി. ഗ്രാമീൺ ബാങ്കിന് പുറത്ത് വെച്ച് പണം കൈപ്പറ്റിയ പ്രതി ബാങ്കിനുള്ളിലേക്ക് കയറി. തുടർന്ന് ബാങ്കിൽ നിന്ന് തിരിച്ചെടുത്തതാണെന്ന് പറഞ്ഞ് ഒരു മാല നൽകി, ഭാര്യയോടൊപ്പം ജ്വല്ലറിയിൽ എത്താമെന്ന് പറഞ്ഞ് അവിടെ നിന്നും മുങ്ങി.

പിന്നീട് കടയിലെത്തി പരിശോധിച്ചപ്പോഴാണ് 6 പവനോളം തൂക്കമുള്ള മാല മുക്കുപണ്ടമാണെന്ന് വ്യക്തമായത്. ബാങ്ക് മാനേജറുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇയാൾ ബാങ്കിൽ പണമിടപാടുകളൊന്നും നടത്തിയിട്ടില്ലെന്നും പണത്തിന് ചില്ലറ മാറാൻ മാത്രമാണ് അകത്ത് കയറിയതെന്നും CCTV ദൃശ്യങ്ങളിൽ നിന്ന് സ്ഥിരീകരിച്ചു.വെളുത്ത ഷർട്ടും ചന്ദന കളർ പാന്റും തൊപ്പിയും ധരിച്ചെത്തിയ പ്രതിക്കായി കേളകം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377481/kelakam-4-lakh-fraud-fake-gold-scam)