---
title: "ഉരുൾപൊട്ടൽ നാശനഷ്ടം വിലയിരുത്താൻ ചെറുപുഴയിൽ ഡ്രോൺ സർവ്വേ തുടങ്ങി"
english_title: "Drone Survey Begins in Cherupuzha Landslide Area of Kannur for Relief Planning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377498/drone-survey-cherupuzha-landslide-kannur"
published_at: "2026-08-08T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77172c6f075_1000226876.jpg"
keywords: ["Drone Survey", "Landslide", "Pulingom", "Disaster Management"]
---

# ഉരുൾപൊട്ടൽ നാശനഷ്ടം വിലയിരുത്താൻ ചെറുപുഴയിൽ ഡ്രോൺ സർവ്വേ തുടങ്ങി

> **Lead Summary:** കണ്ണൂർ: കഴിഞ്ഞ ഒരാഴ്ചക്കിടെ 12 ഉരുൾപൊട്ടലുകൾ ഉണ്ടായി കനത്ത നാശനഷ്ടം നേരിട്ട ചെറുപുഴ ഗ്രാമപഞ്ചായത്തിലെ പുളിങ്ങോം വില്ലേജിൽ ഡ്രോൺ സർവ്വേ ആരംഭിച്ചു.

## Article Content

കണ്ണൂർ: കഴിഞ്ഞ ഒരാഴ്ചക്കിടെ 12 ഉരുൾപൊട്ടലുകൾ ഉണ്ടായി കനത്ത നാശനഷ്ടം നേരിട്ട ചെറുപുഴ ഗ്രാമപഞ്ചായത്തിലെ പുളിങ്ങോം വില്ലേജിൽ ഡ്രോൺ സർവ്വേ ആരംഭിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ പി. വിഷ്ണുരാജിന്റെ പ്രത്യേക നിർദ്ദേശപ്രകാരം മൂന്നംഗ സംഘം ശനിയാഴ്ച രാവിലെ മുതൽ ജോസ്ഗിരി മേഖലയിൽ സർവ്വേ നടത്തി.

ജോസ്ഗിരി, രാജഗിരി, കട്ടപ്പള്ളി എന്നീ ചെങ്കുത്തായ പ്രദേശങ്ങളുടെ വ്യക്തമായ ആകാശ ദൃശ്യങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ കൂടുതൽ സമഗ്രമായ പ്രതിരോധ, പുനരധിവാസ നടപടികൾ സ്വീകരിക്കാനാണ് ഡ്രോൺ സർവ്വേ.

പുളിങ്ങോം വില്ലേജ് ഓഫീസർ വിനോദ് കുമാർ കെ.എസ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ ശ്യാം കെ.എസ് എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വേ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377498/drone-survey-cherupuzha-landslide-kannur)