---
title: "കൊട്ടിയൂർ പാൽചുരത്ത് അറവ് മാലിന്യം തോട്ടിലേക്ക്; രോഗഭീതിയിൽ നാട്ടുകാർ"
english_title: "Slaughter Waste Flows Into Stream at Kottiyoor Palchuram, Health Hazard in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377502/kottiyoor-palchuram-slaughter-waste-health-hazard"
published_at: "2026-08-08T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a771c2f2881f_1000226913.jpg"
keywords: ["Slaughter Waste", "Water Pollution", "Monsoon Diseases"]
---

# കൊട്ടിയൂർ പാൽചുരത്ത് അറവ് മാലിന്യം തോട്ടിലേക്ക്; രോഗഭീതിയിൽ നാട്ടുകാർ

> **Lead Summary:** കൊട്ടിയൂർ: മലയോര മേഖലയായ കൊട്ടിയൂർ പാൽചുരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തള്ളിയ അറവ് മാലിന്യങ്ങൾ സമീപത്തെ തോട്ടിലേക്ക് ഒലിച്ചിറങ്ങുന്നത് നാട്ടുകാർക്ക് കടുത്ത ആരോഗ്യ ഭീഷണിയായി.

## Article Content

കൊട്ടിയൂർ: മലയോര മേഖലയായ കൊട്ടിയൂർ പാൽചുരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തള്ളിയ അറവ് മാലിന്യങ്ങൾ സമീപത്തെ തോട്ടിലേക്ക് ഒലിച്ചിറങ്ങുന്നത് നാട്ടുകാർക്ക് കടുത്ത ആരോഗ്യ ഭീഷണിയായി.

സംഭരണ ടാങ്ക് പൊട്ടിയൊഴുകിയതോടെ പ്രദേശം മുഴുവൻ ദുർഗന്ധം വമിക്കുന്നു. തുടർച്ചയായ കനത്ത മഴയിൽ അറവ് മാലിന്യങ്ങൾ കുടിവെള്ള സ്രോതസ്സുകളിലേക്കും പുഴയിലേക്കും കലരുകയാണ്.

മഴക്കാലത്ത് മാലിന്യം കുടിവെള്ളത്തിൽ കലരുന്നത് മൂലം താഴ്വാരങ്ങളിലെയും തീരപ്രദേശങ്ങളിലെയും കുടുംബങ്ങൾക്ക് എലിപ്പനി, കോളറ, വയറിളക്കം, മറ്റ് ജലജന്യ രോഗങ്ങൾ എന്നിവയുടെ ഭീഷണിയുണ്ട്.

ദുർഗന്ധം സഹിക്കാനാവാതെ വന്നതോടെ പ്രദേശവാസികൾ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിനും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകി.

വരും ദിവസങ്ങളിൽ രോഗവ്യാപന സാധ്യതയുള്ളതിനാൽ മാലിന്യം ഉടൻ നീക്കം ചെയ്യാനും പ്രദേശം അണുനശീകരണം നടത്താനും ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377502/kottiyoor-palchuram-slaughter-waste-health-hazard)