---
title: "ആയങ്കിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ; സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടത് സുഹൃത്ത് പ്രണവെന്ന് അർജുൻ"
english_title: "Arjun Ayanki Case: Phone Seized, Friend Pranav Posted on Social Media Claims Accused"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377604/arjun-ayanki-case-phone-seized-pranav-social-media"
published_at: "2026-08-09T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78387a04504_1000227031.jpg"
keywords: ["Arjun Ayanki", "Kannur Police", "Social Media Post", "Thalassery Sub Jail"]
---

# ആയങ്കിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ; സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടത് സുഹൃത്ത് പ്രണവെന്ന് അർജുൻ

> **Lead Summary:** കണ്ണൂർ: കൂത്തുപറമ്പ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി. അർജുന്റെ കൈവശമുണ്ടായിരുന്ന ഫോൺ പൊലീസ് പിടിച്ചെടുത്തു. സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടത് സുഹൃത്ത് പ്രണവാണെന്നാണ് അർജുന്‍റെ മൊഴി.

## Article Content

കണ്ണൂർ: കൂത്തുപറമ്പ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി. അർജുന്റെ കൈവശമുണ്ടായിരുന്ന ഫോൺ പൊലീസ് പിടിച്ചെടുത്തു. സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടത് സുഹൃത്ത് പ്രണവാണെന്നാണ് അർജുന്‍റെ മൊഴി.

എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ പ്രണവും അർജുനൊപ്പം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. തളിപ്പറമ്പിൽ നിന്ന് ഇന്നലെ പ്രണവ് മറ്റൊരിടത്തേക്ക് മാറി. സോഷ്യൽ മീഡിയ പോസ്റ്റുകൾ ഈ ഫോണിൽ നിന്നാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇതിനിടെ അർജുന്‍റെ രണ്ട് കൂട്ടാളികൾ കൂടി പിടിയിലായി. വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത ജിതിൻ, സുഭാഷ് എന്നീ അഴിക്കോട് കപ്പക്കടവ് സ്വദേശികളെ ഊന്നുകൽ പൊലീസിന് കൈമാറി. ജിതിന്റെ കാറിലാണ് ആയങ്കി രക്ഷപ്പെട്ടതെന്നാണ് വിവരം.

ആയങ്കിയുടെ പ്രധാന കൂട്ടാളി പ്രണവ് ഇപ്പോഴും ഒളിവിലാണ്. പ്രണവും ആയങ്കിയും ഒന്നിച്ചുണ്ടായിരുന്നുവെന്നും ഒന്നിച്ച് പിടികൊടുക്കാതിരിക്കാൻ വെവ്വേറെ നീങ്ങിയതാണെന്നുമാണ് പൊലീസിന്റെ സംശയം.

അതേസമയം, തെളിവില്ലാതെ അർധരാത്രിയിൽ വീട്ടിൽ കയറി പൊലീസ് പരിശോധന നടത്തിയെന്ന് സിപിഐഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി നിതിന്റെ പരാതി. അർജുൻ ആയങ്കിയെ തിരഞ്ഞായിരുന്നു പരിശോധനയെന്നും എന്നാൽ തനിക്ക് ആയങ്കിയുമായി യാതൊരു ബന്ധവുമില്ലെന്നും നിതിൻകുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377604/arjun-ayanki-case-phone-seized-pranav-social-media)