---
title: "അർജുൻ ആയങ്കി റിമാൻഡിൽ; തലശേരി സബ് ജയിലിലേക്ക് മാറ്റി, കാപ്പ ചുമത്താൻ നീക്കം"
english_title: "Arjun Ayanki Remanded for 14 Days, Moved to Thalassery Sub Jail, KAAPA Likely"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377613/arjun-ayanki-remanded-thalassery-jail-kaapa"
published_at: "2026-08-09T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7842917c444_1000227049.jpg"
keywords: ["Koothuparamba Court", "Thalassery Jail", "KAAPA", "Cybercrime"]
---

# അർജുൻ ആയങ്കി റിമാൻഡിൽ; തലശേരി സബ് ജയിലിലേക്ക് മാറ്റി, കാപ്പ ചുമത്താൻ നീക്കം

> **Lead Summary:** കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി. പ്രതിഭാഗം ജാമ്യപേക്ഷ നൽകിയിരുന്നില്ല.

## Article Content

കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി. പ്രതിഭാഗം ജാമ്യപേക്ഷ നൽകിയിരുന്നില്ല.

കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് അർജുൻ ആയങ്കിയെ പൊലീസ് പിടികൂടിയത്. സുഹൃത്തായ മറ്റൊരാളും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. കണ്ണൂർ സൈബർക്രൈം പൊലീസ് സ്റ്റേഷനിൽ അറസ്റ്റ് നടപടികൾ പൂർത്തിയാക്കി വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

അർജുനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്. തുടരെ പൊലീസിനെ വെല്ലുവിളിച്ച അർജുനെ പിടികൂടിയത് പൊലീസിന് വലിയ ആശ്വാസമായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

> "കേരളം ഗുണ്ടകളുടെ പറുദീസയല്ല. സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് ഇതാണ് അവസ്ഥ" എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

അർജുന്റെ ഇളയ സഹോദരൻ അജയ് കോഴിക്കോട് പൊലീസിന്റെ കസ്റ്റഡിയിലായി. അർജുനുമായി ബന്ധമുള്ള പലരും പൊലീസ് കസ്റ്റഡിയിലുണ്ട്. എന്നാൽ പ്രധാന കൂട്ടാളി പ്രണവ് ഇപ്പോഴും ഒളിവിലാണ്.

അർജുനെ തേടി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഒളിവിൽ കഴിഞ്ഞശേഷം തളിപ്പറമ്പിൽ നിന്ന് അർജുൻ കയറിയ ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയാണ് അറസ്റ്റിൽ നിർണായകമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377613/arjun-ayanki-remanded-thalassery-jail-kaapa)