---
title: "പ്രിയദർശിനി സർവീസിനെ തുടർന്ന് പ്രതിസന്ധി; സ്വകാര്യ ബസുകൾ സർക്കാർ വാടകക്ക് എടുക്കണമെന്ന് ഉടമകൾ"
english_title: "Kerala Private Bus Operators Seek Govt Takeover Amid Priyadarshini Crisis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377632/kerala-private-bus-crisis-priyadarshini-zero-ticket"
published_at: "2026-08-09T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7862d0df6ac_1000227075.jpg"
keywords: ["Priyadarshini Service", "Private Bus", "Kerala Transport", "Zero Ticket"]
---

# പ്രിയദർശിനി സർവീസിനെ തുടർന്ന് പ്രതിസന്ധി; സ്വകാര്യ ബസുകൾ സർക്കാർ വാടകക്ക് എടുക്കണമെന്ന് ഉടമകൾ

> **Lead Summary:** തിരുവനന്തപുരം: പ്രിയദർശിനി സർവീസ് ആരംഭിച്ചതിന് ശേഷം കടുത്ത പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ നിലനിർത്താൻ സർക്കാരിനോട് അഭ്യർത്ഥനയുമായി ബസ് ഉടമകളുടെ സംഘടനകൾ.

## Article Content

തിരുവനന്തപുരം: പ്രിയദർശിനി സർവീസ് ആരംഭിച്ചതിന് ശേഷം കടുത്ത പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ നിലനിർത്താൻ സർക്കാരിനോട് അഭ്യർത്ഥനയുമായി ബസ് ഉടമകളുടെ സംഘടനകൾ.

ബസുകൾ സർക്കാർ വാടകക്ക് എടുത്ത് സീറോ ടിക്കറ്റിംഗ് സമ്പ്രദായം സ്വകാര്യ ബസുകളിലും ഏർപ്പെടുത്തണമെന്നാണ് പ്രധാന നിർദേശം. ഇതിനിടെ പുതിയ കെഎസ്ആർടിസി ബസുകൾ വാങ്ങാൻ എംഎൽഎമാരുടെ ഫണ്ട് ഉപയോഗിക്കാനും സർക്കാർ ആലോചിക്കുന്നു.

ബസൊന്നിന് പ്രതിദിന കലക്ഷൻ 1000 മുതൽ 4000 രൂപ വരെ കുറഞ്ഞ സാഹചര്യത്തിലാണ് ഉടമകൾ സർക്കാരിന് മുന്നിൽ പുതിയ നിർദേശം വെച്ചിരിക്കുന്നത്.

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറയുന്നത്, സീറോ ടിക്കറ്റ് സമ്പ്രദായം സ്വകാര്യ ബസുകളിലും നടപ്പാക്കണം എന്നാണ്. സ്വകാര്യ ബസുകൾ സർക്കാർ വാടകക്ക് എടുത്ത് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ മേഖല മുന്നോട്ട് പോകുക അസാധ്യമാണെന്നും സംഘടന വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളുടെ എണ്ണം കൂട്ടാൻ എംഎൽഎമാരുടെ ഫണ്ട് വിനിയോഗിക്കാൻ സർക്കാർ ആലോചന തുടങ്ങി.

പ്ലാൻ ഫണ്ടിൽ നിന്ന് തുക ഉപയോഗിച്ച് ബസ് വാങ്ങി അതത് മണ്ഡലത്തിനായി നൽകും. ജീവനക്കാരെയും പരിപാലനവും കെഎസ്ആർടിസി തന്നെ നിർവഹിക്കും. ഇത് സംബന്ധിച്ച് ഉടൻ ഉത്തരവ് ഇറങ്ങിയേക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ബസുകളുടെ കുറവ് പരിഹരിക്കാൻ പുതിയ നീക്കം സഹായകരമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377632/kerala-private-bus-crisis-priyadarshini-zero-ticket)