---
title: "ക്വിറ്റ് ഇന്ത്യ ദിനാചരണം: കൽപ്പറ്റയിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ആദരവ്"
english_title: "Quit India Day Observed in Kalpetta, Senior Congress Leaders Honoured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377675/quit-india-day-kalpetta-congress-senior-leaders-honoured"
published_at: "2026-08-10T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79429e36ed8_1000223990.jpg"
keywords: ["Quit India Day", "Kalpetta", "Congress", "DCC Office"]
---

# ക്വിറ്റ് ഇന്ത്യ ദിനാചരണം: കൽപ്പറ്റയിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ആദരവ്

> **Lead Summary:** **കൽപ്പറ്റ**: കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി _ക്വിറ്റ് ഇന്ത്യ ദിനാചരണവും_ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കുള്ള _ആദരിക്കൽ ചടങ്ങും_ നടത്തി. ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങ് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് _അഡ്വ. ടി.ജെ. ഐസക്_ ഉദ്ഘാടനം ചെയ്തു.

## Article Content

**കൽപ്പറ്റ**: കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി _ക്വിറ്റ് ഇന്ത്യ ദിനാചരണവും_ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കുള്ള _ആദരിക്കൽ ചടങ്ങും_ നടത്തി. ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങ് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് _അഡ്വ. ടി.ജെ. ഐസക്_ ഉദ്ഘാടനം ചെയ്തു.

മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന നടത്തിയാണ് പരിപാടിക്ക് തുടക്കമായത്. _പി.പി. ആലി_ മുഖ്യ പ്രഭാഷണം നടത്തി. _ബി. സുരേഷ് ബാബു_ അധ്യക്ഷത വഹിച്ചു.

കെ.വി. പോക്കർ ഹാജി, ഒ.വി. അപ്പച്ചൻ, വിജയമ്മ ടീച്ചർ, ബിനു തോമസ്, ഗിരീഷ് കൽപ്പറ്റ, റോയ് മേപ്പാടി, കെ.കെ. രാജേന്ദ്രൻ, മോഹൻദാസ് കോട്ടകോലി, ശശികുമാർ, കെ. വന്ദന ഷാജു തുടങ്ങിയവർ സംസാരിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയും മുതിർന്ന നേതാക്കളെ ആദരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377675/quit-india-day-kalpetta-congress-senior-leaders-honoured)