---
title: "വളം ചാക്കുമായി വീണ് ഗോത്ര യുവാവ് മരിച്ചു: ആശുപത്രിയിൽ എത്തിക്കുന്നത് വൈകിപ്പിച്ച അയൽവാസിക്കെതിരെ കേസ്"
english_title: "Tribal Youth Dies After Falling With Fertilizer Sack in Nulpuzha, Neighbor Booked"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377683/nulpuzha-tribal-youth-death-fertilizer-sack-neighbor-arrest"
published_at: "2026-08-10T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a794f0bec6aa_dd.jpeg"
keywords: ["Nulpuzha", "Tribal Youth Death", "Wayanad", "Fertilizer Sack Accident"]
---

# വളം ചാക്കുമായി വീണ് ഗോത്ര യുവാവ് മരിച്ചു: ആശുപത്രിയിൽ എത്തിക്കുന്നത് വൈകിപ്പിച്ച അയൽവാസിക്കെതിരെ കേസ്

> **Lead Summary:** **നൂൽപുഴ: **വളം ചാക്കുമായി വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ഗോത്രവിഭാഗത്തിൽപ്പെട്ട യുവാവ് മരണപ്പെട്ട സംഭവത്തിൽ അയൽവാസിക്കെതിരെ പോലീസ് കേസെടുത്തു. നൂൽപുഴ തോട്ടാമൂല കാരപ്പൂതാടി കാട്ടുനായ്ക്ക ഊന്നി സ്വദേശി മാധവൻ ആണ് മരിച്ചത്.

## Article Content

**നൂൽപുഴ: **വളം ചാക്കുമായി വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ഗോത്രവിഭാഗത്തിൽപ്പെട്ട യുവാവ് മരണപ്പെട്ട സംഭവത്തിൽ അയൽവാസിക്കെതിരെ പോലീസ് കേസെടുത്തു. നൂൽപുഴ തോട്ടാമൂല കാരപ്പൂതാടി കാട്ടുനായ്ക്ക ഊന്നി സ്വദേശി മാധവൻ ആണ് മരിച്ചത്.

ജോലിക്കായി വിളിച്ചു വരുത്തിയ അയൽവാസി ശ്രീധരൻ അപകടം നടന്നിട്ടും ഉടൻ ആശുപത്രിയിൽ എത്തിക്കാതിരുന്നതിലും, വിവരം ബന്ധുക്കളെ അറിയിക്കാതിരുന്നതിലും അനാസ്ഥ കാണിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. 29.07.2026 ഉച്ചയോടെ ശ്രീധരന്റെ വീട്ടിൽ ജോലിക്കിടെയാണ് സംഭവം. രാസവള ചാക്ക് പുറത്തേക്ക് ചുമന്നുകൊണ്ടുപോകുന്നതിനിടെ മാധവൻ വീണ് നട്ടെല്ലിന് പരിക്കേറ്റു.

എന്നാൽ അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് രാത്രിയോടെ മാധവനെ ബത്തേരി ഗവ. ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ചികിത്സയിലിരിക്കെ അസുഖം മൂർച്ഛിച്ച് മാധവൻ മരണപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377683/nulpuzha-tribal-youth-death-fertilizer-sack-neighbor-arrest)