---
title: "പാലക്കാട്-തമിഴ്‌നാട് അതിർത്തിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് 3 പേർക്ക് ദാരുണാന്ത്യം"
english_title: "3 Killed As Car Plunges Into Gorge At Tamil Nadu-Palakkad Border"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377687/palakkad-tamil-nadu-border-car-accident-3-dead-mulli"
published_at: "2026-08-10T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79540b1b6be_images.jpeg"
keywords: ["Palakkad Accident", "Car Accident", "Tamil Nadu Kerala Border"]
---

# പാലക്കാട്-തമിഴ്‌നാട് അതിർത്തിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് 3 പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **പാലക്കാട്**: തമിഴ്‌നാട്-പാലക്കാട് അതിർത്തിയിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. തമിഴ്‌നാട് നീലഗിരി സ്വദേശികളായ രാജ് കണ്ണൻ, ടി.ഡി. ബോജൻ, രാധിക എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.

## Article Content

**പാലക്കാട്**: തമിഴ്‌നാട്-പാലക്കാട് അതിർത്തിയിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. തമിഴ്‌നാട് നീലഗിരി സ്വദേശികളായ രാജ് കണ്ണൻ, ടി.ഡി. ബോജൻ, രാധിക എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.

തമിഴ്‌നാട്-അട്ടപ്പാടി അതിർത്തി പ്രദേശമായ മുള്ളിയിൽ ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് അപകടം നടന്നത്. മരണവീട്ടിൽ പോയി മടങ്ങിയ ശേഷം മഞ്ചിക്കണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു സംഘം. ഇവർ സഞ്ചരിച്ച കാർ റോഡരികിലെ പാറയിൽ ഇടിച്ച് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിയുകയായിരുന്നു.

അപകട വിവരമറിഞ്ഞയുടൻ തമിഴ്‌നാട് പൊലീസും കേരള പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കൊക്കയിൽ വീണ കാറിൽ നിന്ന് മൃതദേഹങ്ങൾ മുകളിലേക്ക് കയറ്റി. തുടർ നടപടികൾക്കായി മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അപകടത്തിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377687/palakkad-tamil-nadu-border-car-accident-3-dead-mulli)