---
title: "പയ്യോളി സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു: ഭർതൃവീട്ടിലെ പീഡന ആരോപണവുമായി ബന്ധുക്കൾ"
english_title: "Pregnant Woman From Payyoli Dies During Treatment, Family Alleges Torture By Husband"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377696/payyoli-pregnant-woman-death-husband-torture-allegation"
published_at: "2026-08-10T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79602fd55be_dd.jpeg"
keywords: ["Payyoli", "Kozhikode", "Pregnant Woman Death", "Koyilandy"]
---

# പയ്യോളി സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു: ഭർതൃവീട്ടിലെ പീഡന ആരോപണവുമായി ബന്ധുക്കൾ

> **Lead Summary:** **കോഴിക്കോട്: **പയ്യോളി സ്വദേശിനിയായ 6 മാസം ഗർഭിണിയായ യുവതി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പയ്യോളി സ്വദേശി ഷമീമ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. ഒന്നരമാസം മുമ്പ് ഭർത്താവിന്റെ അരിക്കുളത്തെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഷമീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

**കോഴിക്കോട്: **പയ്യോളി സ്വദേശിനിയായ 6 മാസം ഗർഭിണിയായ യുവതി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പയ്യോളി സ്വദേശി ഷമീമ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. ഒന്നരമാസം മുമ്പ് ഭർത്താവിന്റെ അരിക്കുളത്തെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഷമീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഷമീമയെ ഭർത്താവ് നവാസ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരൻ ആരോപിച്ചു. നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ഷമീമ പലതവണ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിരുന്നതായും സഹോദരൻ പറഞ്ഞു. കഴിഞ്ഞ ദിവസം തന്നെയും നവാസ് ആക്രമിച്ചതായി സഹോദരൻ മൊഴി നൽകി. 

3 വർഷം മുമ്പാണ് ഷമീമയുടെയും നവാസിന്റെയും വിവാഹം. ആദ്യവിവാഹത്തിൽ ഷമീമയ്ക്ക് ഒരു മകളുണ്ട്. ഒന്നരമാസം മുമ്പ് അരിക്കുളത്തെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഷമീമയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഷമീമ ഇന്നലെയാണ് മരിച്ചത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തി. കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷമീമയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ ഭർത്താവിന്റെ കുടുംബം നിഷേധിച്ചു. ഷമീമയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അവരുടെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377696/payyoli-pregnant-woman-death-husband-torture-allegation)