---
title: "എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസ്: എല്ലാ പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകണം"
english_title: "Abhimanyu Murder Case: Ernakulam Court To Consider Case Today, All Accused Told To Appear"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377719/abhimanyu-murder-case-ernakulam-court-today-all-accused"
published_at: "2026-08-10T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a796d0f8b4db_1000224419.jpg"
keywords: ["Abhimanyu Murder Case", "Maharajas College", "Ernakulam Court", "Kerala High Court"]
---

# എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസ്: എല്ലാ പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകണം

> **Lead Summary:** **എറണാകുളം**: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി _അഭിമന്യു_ വധക്കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ _16 പ്രതികളോടും_ ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

## Article Content

**എറണാകുളം**: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി _അഭിമന്യു_ വധക്കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ _16 പ്രതികളോടും_ ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

അതിനൊപ്പം 16 പ്രതികൾക്കെതിരെ _ഐപിസി 323 വകുപ്പ്_ കൂടി ചുമത്താനും കോടതി അനുമതി നൽകി. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി.

നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇനി സമയപരിധി നീട്ടി നൽകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2018 ജൂലൈ 2_ നാണ് മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസിൽ അന്തിമ വാദം വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇന്നത്തെ പരിഗണന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377719/abhimanyu-murder-case-ernakulam-court-today-all-accused)