---
title: "കണ്ണൂർ വിമാനത്താവളത്തിൽ പ്രതിഷേധം: ദുബായ് വിമാനം റദ്ദാക്കി, തിരുവനന്തപുരം സർവീസ് വൈകി"
english_title: "Passengers Protest At Kannur Airport After Air India Express Flight To Dubai Cancelled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377734/kannur-airport-protest-air-india-express-dubai-flight-cancelled"
published_at: "2026-08-10T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79799cc0780_df.jpg"
keywords: ["Kannur Airport", "Air India Express", "Flight Cancelled", "Dubai Flight"]
---

# കണ്ണൂർ വിമാനത്താവളത്തിൽ പ്രതിഷേധം: ദുബായ് വിമാനം റദ്ദാക്കി, തിരുവനന്തപുരം സർവീസ് വൈകി

> **Lead Summary:** > **കണ്ണൂർ: **കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. ഇന്ന് രാവിലെ 9 മണിക്ക് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് "ഓപ്പറേഷണൽ റീസൺസ്" ചൂണ്ടിക്കാട്ടി റദ്ദാക്കിയത്.

## Article Content

> **കണ്ണൂർ: **കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. ഇന്ന് രാവിലെ 9 മണിക്ക് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് "ഓപ്പറേഷണൽ റീസൺസ്" ചൂണ്ടിക്കാട്ടി റദ്ദാക്കിയത്.

വിമാനം റദ്ദാക്കിയ വിവരം പുലർച്ചെ 5 മണിക്ക് മാത്രമാണ് അറിയിപ്പ് കിട്ടിയതെന്ന് യാത്രക്കാർ പറഞ്ഞു. പെട്ടെന്നുള്ള റദ്ദാക്കൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഇതിൽ പ്രതിഷേധിച്ചാണ് വിമാനത്താവളത്തിൽ യാത്രക്കാർ ഒത്തുകൂടിയത്.

 കണ്ണൂർ - തിരുവനന്തപുരം സർവീസും വൈകിയാണ് പുറപ്പെടുക. രാവിലെ 7.05ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 1.30നാണ് പുറപ്പെടുകയെന്ന് അധികൃതർ അറിയിച്ചു.

വിമാനം വൈകുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പ്രതികരിച്ചു. എങ്കിലും യാത്രക്കാർക്ക് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് ആവശ്യം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377734/kannur-airport-protest-air-india-express-dubai-flight-cancelled)