---
title: "കോട്ടയത്തെ ശിശുക്കടത്ത്: കൊല്ലത്തും കണ്ണൂരും കുഞ്ഞുങ്ങളെ വിറ്റതായി പൊലീസ് കണ്ടെത്തൽ"
english_title: "Kerala Baby Trafficking Case: Infants Sold in Kollam and Kannur, Police Probe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377754/kerala-baby-trafficking-kollam-kannur-police-probe"
published_at: "2026-08-10T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a798af3e4921_1000227224.jpg"
keywords: ["Erattupetta Police", "Kerala Crime", "Child Sale"]
---

# കോട്ടയത്തെ ശിശുക്കടത്ത്: കൊല്ലത്തും കണ്ണൂരും കുഞ്ഞുങ്ങളെ വിറ്റതായി പൊലീസ് കണ്ടെത്തൽ

> **Lead Summary:** **കോട്ടയം: ** നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് സമാനമായ രണ്ട് കേസുകൾ കൂടി കണ്ടെത്തി പൊലീസ്.

## Article Content

**കോട്ടയം: ** നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് സമാനമായ രണ്ട് കേസുകൾ കൂടി കണ്ടെത്തി പൊലീസ്.

തൊടുപുഴയിലെ ആശുപത്രിയിൽ പ്രസവിച്ച കുട്ടിയെ കൊല്ലത്തും മറ്റൊരു കുട്ടിയെ കണ്ണൂരിലും വിറ്റതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ശിശുക്കടത്ത് സംഘത്തെ ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. അസം സ്വദേശിയായ ഗർഭിണിയായ പെൺകുട്ടി സംഘത്തിൽ നിന്ന് രക്ഷപ്പെട്ട് നൽകിയ പരാതിയെ തുടർന്നാണ് ശിശുക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ഇതിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊല്ലം, കണ്ണൂർ കേസുകൾ കൂടി കണ്ടെത്തിയത്.

എന്നാൽ കുഞ്ഞുങ്ങളെ ആർക്കാണ് വിറ്റതെന്ന് കൃത്യമായി കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചുവരുന്നു.

കേസിൽ ഇതുവരെ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കടത്തിന് പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377754/kerala-baby-trafficking-kollam-kannur-police-probe)