---
title: "‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: ഗവർണർ"
english_title: "Kerala Governor Rajendra Arlekar Says Will Sing Vande Mataram in Full"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377758/governor-rajendra-arlekar-vande-mataram-controversy"
published_at: "2026-08-10T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a798f00e6229_1000227247.jpg"
keywords: ["Rajendra Arlekar", "Vande Mataram", "Independence Day"]
---

# ‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: ഗവർണർ

> **Lead Summary:** **തിരുവനന്തപുരം**: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി പാടുമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി പാടുമെന്ന് അദ്ദേഹം പറഞ്ഞു.

> “വന്ദേമാതരം ഞാൻ പൂർണമായും പാടും. അതാണ് എന്റെ സന്ദേശം” എന്നാണ് ഗവർണറുടെ പ്രതികരണം.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി ഓഗസ്റ്റ് 4ന് സർക്കാർ സർക്കുലർ പുറത്തിറക്കിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് കേന്ദ്ര സർക്കാർ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്ന നിർദേശമുള്ള കത്ത് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് അയച്ചു.

ഗവർണറുടെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ഇത് ചെയ്തതെന്ന് മന്ത്രിമാർ പ്രതികരിച്ചിരുന്നു. എന്നാൽ വന്ദേമാതരം പൂർണമായി പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന് ലോക്ഭവൻ വിശദീകരണവുമായി രംഗത്തെത്തി.

ഈ വിഷയത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്നാണ് ലോക്ഭവന്റെ നിലപാട്. ഇതോടെ സർക്കാർ വീണ്ടും വെട്ടിലായി.

വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

വിവാദ സർക്കുലർ ചൂണ്ടിക്കാട്ടി സർക്കാർ ബിജെപിക്ക് പൂർണമായും കീഴ്പെട്ടതാണെന്ന് സിപിഎം ആരോപിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377758/governor-rajendra-arlekar-vande-mataram-controversy)