---
title: "അർജുൻ ആയങ്കിക്ക് കുരുക്ക് മുറുകുന്നു; ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം"
english_title: "Police to Seek Cancellation of Arjun Ayanki's Bail, KAAPA Proceedings On"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377778/arjun-ayanki-bail-cancel-kaapa-kannur-police"
published_at: "2026-08-10T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a799e02c7991_1000227031.jpg"
keywords: ["Arjun Ayanki", "Bail Cancellation", "KAAPA", "Kannur Rural SP"]
---

# അർജുൻ ആയങ്കിക്ക് കുരുക്ക് മുറുകുന്നു; ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം

> **Lead Summary:** **കണ്ണൂർ**: അർജുൻ ആയങ്കിക്കെതിരെ പൊലീസ് നടപടികൾ ശക്തമാക്കി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാൻ റിപ്പോർട്ട് നൽകുമെന്ന് റൂറൽ എസ്.പി അറിയിച്ചു.

## Article Content

**കണ്ണൂർ**: അർജുൻ ആയങ്കിക്കെതിരെ പൊലീസ് നടപടികൾ ശക്തമാക്കി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാൻ റിപ്പോർട്ട് നൽകുമെന്ന് റൂറൽ എസ്.പി അറിയിച്ചു.

എറണാകുളത്തെ മൂന്ന് കേസുകളിൽ ഒന്നിൽ ആയങ്കിക്ക് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം റദ്ദാക്കിയ ശേഷം അർജുനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങുമെന്നും എസ്.പി വ്യക്തമാക്കി.

അതേസമയം അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികളും പൊലീസ് തുടങ്ങി. കേസ് ഹിസ്റ്ററി റിപ്പോർട്ട് ഈ ആഴ്ച തന്നെ കണ്ണൂർ കളക്ടർക്ക് നൽകും. കളക്ടറുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തും.

ആയങ്കി ബുധനാഴ്ചയാണ് കണ്ണൂരിൽ എത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഒളിവിൽ തങ്ങാൻ സുഹൃത്ത്പ്രണവും ബന്ധു കുട്ടനും സഹായം നൽകിയതായാണ് വിവരം. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ കോതമംഗലം പൊലീസ് ഇന്ന് തലശ്ശേരി കോടതിയിൽ സമർപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377778/arjun-ayanki-bail-cancel-kaapa-kannur-police)