---
title: "കൊല്ലത്ത് മത്സ്യത്തൊഴിലാളി കായലിൽ വീണ് കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു"
english_title: "Fisherman Missing in Kollam Backwaters, CM VD Satheesan Visits Neendakara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377792/kollam-fisherman-missing-backwaters-cm-visits-neendakara"
published_at: "2026-08-10T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79a40117b98_1000227271.jpg"
keywords: ["Fisherman Missing", "Neendakara", "VD Satheesan", "Fire and Rescue"]
---

# കൊല്ലത്ത് മത്സ്യത്തൊഴിലാളി കായലിൽ വീണ് കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

> **Lead Summary:** **കൊല്ലം: **ബോട്ടിൽ നിന്ന് കായലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. തിരുവനന്തപുരം പാറശ്ശാല സ്വദേശി കിരണിനെയാണ് കാണാതായത്.

## Article Content

**കൊല്ലം: **ബോട്ടിൽ നിന്ന് കായലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. തിരുവനന്തപുരം പാറശ്ശാല സ്വദേശി കിരണിനെയാണ് കാണാതായത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. കെട്ടിയിട്ടിരുന്ന ഒരു ബോട്ടിൽ നിന്ന് മറ്റൊരു ബോട്ടിലേക്ക് കയറുന്നതിനിടെയാണ് കിരൺ കായലിൽ വീണത്. ഫയർ ആൻഡ് റെസ്ക്യൂ സ്കൂബ സംഘം സ്ഥലത്ത് തെരച്ചിൽ നടത്തുന്നുണ്ട്.

അതേസമയം കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിൽ 11-ാം ദിവസവും തുടരുകയാണ്. ജനരോഷം ശക്തമായതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നീണ്ടകരയിലെത്തി. ഗൗതം കൃഷ്ണന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിച്ച് ആശ്വസിപ്പിച്ചു.

രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണങ്ങൾ മുഖ്യമന്ത്രി വീണ്ടും നിഷേധിച്ചു. തെരച്ചിലിനുള്ള സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൾ ഗഫൂറും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീടുകളിലെത്തി ബന്ധുക്കളെ കണ്ടു.

എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് തെരച്ചിൽ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇൻഷുറൻസ് ചട്ടങ്ങൾ പരിഷ്കരിക്കും. കടൽഭിത്തി നിർമ്മാണം അടിയന്തരമായി ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377792/kollam-fisherman-missing-backwaters-cm-visits-neendakara)