---
title: "രാമച്ചി ഉന്നതിയിലേക്കുള്ള പാത: വനം വകുപ്പ് സർവ്വെ ആരംഭിച്ചു; നിർമ്മാണത്തിന് ഒരു ചുവട് കൂടി"
english_title: "Survey Begins For Ramachi Hill Road In Kelakam, Forest Clearance Process Underway"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377864/kelakam-ramachi-hill-road-survey-forest-clearance-kannur"
published_at: "2026-08-11T07:02:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a7bbf5399b_1000225830.jpg"
keywords: ["Kelakam", "Ramachi Hill", "Forest Survey", "Parivesh Portal", "Kottyur Range"]
---

# രാമച്ചി ഉന്നതിയിലേക്കുള്ള പാത: വനം വകുപ്പ് സർവ്വെ ആരംഭിച്ചു; നിർമ്മാണത്തിന് ഒരു ചുവട് കൂടി

> **Lead Summary:** **കേളകം**: രാമച്ചി ഉന്നതിയിലേക്കുള്ള പാതയ്ക്ക് അനുമതി ലഭിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം. വനം വകുപ്പ് സർവ്വെ നടത്തി തുടങ്ങി. കേളകം ഗ്രാമ പഞ്ചായത്ത് _പരിവേഷ് പോർട്ടൽ_ വഴി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വനത്തിലൂടെ കടന്നുപോകുന്ന ഭാഗങ്ങൾ അളന്നുതിരിക്കുന്നത്.

## Article Content

**കേളകം**: രാമച്ചി ഉന്നതിയിലേക്കുള്ള പാതയ്ക്ക് അനുമതി ലഭിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം. വനം വകുപ്പ് സർവ്വെ നടത്തി തുടങ്ങി. കേളകം ഗ്രാമ പഞ്ചായത്ത് _പരിവേഷ് പോർട്ടൽ_ വഴി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വനത്തിലൂടെ കടന്നുപോകുന്ന ഭാഗങ്ങൾ അളന്നുതിരിക്കുന്നത്.

കൊട്ടിയൂർ റെയിഞ്ച്_ വനപാലകരാണ് സർവ്വെ നടത്തുന്നത്. അളവ് പൂർത്തിയാക്കി റിപ്പോർട്ട് _കണ്ണൂർ ഡിഎഫ്ഒ_യ്ക്ക് സമർപ്പിക്കും. അനുമതി ലഭിക്കുന്നതോടെ _3 മീറ്റർ വീതിയിൽ_ പാതയുടെ നിർമ്മാണം പൂർത്തിയാക്കും.

രാമച്ചി ഉന്നതി ഉൾപ്പെടെയുള്ള മേഖലയിലെ കുടിയേറ്റ ജനതയുടെ _ആറ് പതിറ്റാണ്ട്_ പഴക്കമുള്ള സ്വപ്നമാണ് പാതയിലൂടെ സഫലമാകുന്നത്. വർഷങ്ങളായി നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377864/kelakam-ramachi-hill-road-survey-forest-clearance-kannur)