---
title: "സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്"
english_title: "Gold Price In Kerala Today Jumps By 2320 Rupees, One Sovereign 113760"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377916/gold-price-in-kerala-today-jumps-by-2320-rupees-one-sovereign-113760"
published_at: "2026-08-11T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ab2eb04f5a_images_(1).jpeg"
keywords: ["Gold Price Kerala", "Gold Rate Today", "Gold 1 Gram", "Gold News"]
---

# സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. പവന് ഒറ്റയടിക്ക് 2320 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,13,760 രൂപയാണ്.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. പവന് ഒറ്റയടിക്ക് 2320 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,13,760 രൂപയാണ്.

1 ഗ്രാമിന് 290 രൂപ കൂടി 14,220 രൂപ യിലെത്തി. കഴിഞ്ഞ ജൂണിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം പവന് 8160 രൂപയാണ് കൂടിയത്. ആഗോള വിപണിയും കാരണം രാജ്യാന്തര വിപണിയിലെ കുതിപ്പാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്നലെ ഔൺസിന് 4300 ഡോളറായിരുന്ന വില ഇന്ന് 4418 ഡോളറായി ഉയർന്നു.

പശ്ചിമേഷ്യയിലെ സമാധാന ചർച്ചകൾ, ഡോളറിലെ ചാഞ്ചാട്ടം, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവയും വില വർധനയ്ക്ക് കാരണമായതായി വിപണി വിദഗ്ധർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377916/gold-price-in-kerala-today-jumps-by-2320-rupees-one-sovereign-113760)