---
title: "നീറ്റ് പേപ്പർ ചോർച്ച: പ്രതികളുടെ നുണപരിശോധനാ ഹർജി തള്ളി, എൻടിഎ സംവിധാനത്തിൽ വീഴ്ച"
english_title: "NEET Paper Leak Case Delhi Court Rejects Polygraph Plea, NTA Lapses Found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377917/neet-paper-leak-delhi-court-rejects-polygraph-nta-lapse"
published_at: "2026-08-11T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ab705bec26_images_(1).jpeg"
keywords: ["NEET Paper Leak", "NTA", "Delhi Court", "Polygraph Test"]
---

# നീറ്റ് പേപ്പർ ചോർച്ച: പ്രതികളുടെ നുണപരിശോധനാ ഹർജി തള്ളി, എൻടിഎ സംവിധാനത്തിൽ വീഴ്ച

> **Lead Summary:** **ദില്ലി**: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ പ്രതികളുടെ നുണപരിശോധനാ ഹർജി കോടതി തള്ളി. ദില്ലി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് പരിശോധനയ്ക്ക് അനുമതി നൽകാതെ ഹർജി തള്ളിയത്.

## Article Content

**ദില്ലി**: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ പ്രതികളുടെ നുണപരിശോധനാ ഹർജി കോടതി തള്ളി. ദില്ലി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് പരിശോധനയ്ക്ക് അനുമതി നൽകാതെ ഹർജി തള്ളിയത്.

പരിശോധന ആവശ്യപ്പെട്ടത് 3 പ്രതികളാണ്. അതേസമയം, നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ എൻടിഎയുടെ ആഭ്യന്തര സംവിധാനങ്ങളിൽ വീഴ്ച ഉണ്ടായെന്നാണ് അന്വേഷണത്തിൽ കണ്ടെത്തൽ.

എൻടിഎയിലെ മുതിർന്ന കെമിസ്ട്രി വിഷയ വിദഗ്ധൻ സ്വകാര്യ കോച്ചിങ് ക്ലാസുകൾ നടത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. ഇക്കാര്യം താൻ അന്വേഷിച്ചിരുന്നതായി എൻടിഎ നീറ്റ് ഡയറക്ടർ മൊഴി നൽകി.

ഇതുവരെ 18 എൻടിഎ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. കേസിൽ കേരളത്തിൽ പഠിക്കുന്ന 2 രാജസ്ഥാൻ സ്വദേശികൾ ഉൾപ്പെടെ 360 പേരാണ് സാക്ഷികൾ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377917/neet-paper-leak-delhi-court-rejects-polygraph-nta-lapse)