---
title: "യുവമോർച്ച കളക്ടറേറ്റ് മാർച്ച് സംഘർഷം: ബാരിക്കേഡ് മറികടക്കാൻ ശ്രമം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു"
english_title: "Yuva Morcha Kannur March Turns Violent, Police Use Water Cannon At Collectorate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377947/kannur-yuva-morcha-march-water-cannon-collectorate-psc-protest"
published_at: "2026-08-11T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ad2e3825f3_ss.jpeg"
keywords: ["Yuva Morcha", "Kannur Collectorate", "PSC Protest", "Abdullakutty"]
---

# യുവമോർച്ച കളക്ടറേറ്റ് മാർച്ച് സംഘർഷം: ബാരിക്കേഡ് മറികടക്കാൻ ശ്രമം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

> **Lead Summary:** **കണ്ണൂർ:** യുവമോർച്ച കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് കളക്ടറേറ്റിനു മുന്നിൽ മാർച്ച് സംഘടിപ്പിച്ചത്.

## Article Content

**കണ്ണൂർ:** യുവമോർച്ച കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് കളക്ടറേറ്റിനു മുന്നിൽ മാർച്ച് സംഘടിപ്പിച്ചത്.

മാർച്ചിൽ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, യുവമോർച്ച സംസ്ഥാന സെക്രട്ടറി അരുൺ കൈതപ്രം എന്നിവർ നേതൃത്വം നൽകി. നോർത്ത് ജില്ല പ്രസിഡന്റ് അർജുൻ മാവിലാക്കണ്ടി, സൗത്ത് ജില്ല പ്രസിഡന്റ് അർജുൻ വാസുദേവ്, ബിജെപി നോർത്ത് ജില്ല പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ, കെ.വി. അർജുൻ, അക്ഷയ് കൃഷ്ണ, കെ.എസ്. ജിഷ്ണു, അരുൺ ഭരത് തുടങ്ങിയവരും പങ്കെടുത്തു.

കളക്ടറേറ്റിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് ജലപീരങ്കി ഉപയോഗിച്ച് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377947/kannur-yuva-morcha-march-water-cannon-collectorate-psc-protest)