---
title: "കണിച്ചാർ പഞ്ചായത്തിൽ കൊക്കോ കൃഷി വിസ്തൃതി വ്യാപന പദ്ധതിക്ക് തുടക്കം; 7500 തൈകൾ വിതരണം ചെയ്തു "
english_title: "Cocoa Cultivation Expansion Launched in Kanichar Panchayat, 7500 Saplings Distributed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377971/kanichar-panchayat-cocoa-cultivation-expansion-saplings"
published_at: "2026-08-11T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ae5d7f0b50_1000227470.jpg"
keywords: ["Kanichar", "Cocoa Farming", "Krishi Bhavan", "Cocoa Saplings"]
---

# കണിച്ചാർ പഞ്ചായത്തിൽ കൊക്കോ കൃഷി വിസ്തൃതി വ്യാപന പദ്ധതിക്ക് തുടക്കം; 7500 തൈകൾ വിതരണം ചെയ്തു 

> **Lead Summary:** **കണിച്ചാർ: **കണിച്ചാർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെയും കൊച്ചി കശുമാവ്-കൊക്കോ വികസന കാര്യാലയത്തിന്റെയും നേതൃത്വത്തിൽ കൊക്കോ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള തൈ വിതരണം ഉദ്ഘാടനം ചെയ്തു.

## Article Content

**കണിച്ചാർ: **കണിച്ചാർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെയും കൊച്ചി കശുമാവ്-കൊക്കോ വികസന കാര്യാലയത്തിന്റെയും നേതൃത്വത്തിൽ കൊക്കോ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള തൈ വിതരണം ഉദ്ഘാടനം ചെയ്തു.

കണിച്ചാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ചാക്കോ തൈക്കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണസമിതി അംഗം . ഷീബ തോമസ് അധ്യക്ഷത വഹിച്ചു.

പദ്ധതിയിലൂടെ കർഷകർക്ക് 7500 കൊക്കോ തൈകൾ വിതരണം ചെയ്യും. ഇതിലൂടെ പഞ്ചായത്തിൽ ഏകദേശം 40 ഏക്കറോളം കൊക്കോ കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യം.

കൃഷി ഓഫീസർ അരുൺ ജോസ് പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റുമാരായ ആന്റണി ജേക്കബ്, ശരത് ഇ.എം, മോണ്ടലെസ് കമ്പനി പ്രതിനിധി  ജോൺസൻ എന്നിവർ സംസാരിച്ചു.

റബ്ബറിന് ഇടവിളയായും മറ്റ് വിളകൾക്കൊപ്പം ഇടവിള കൃഷിയായും ചെയ്യാൻ കഴിയുന്നതിനാൽ കൊക്കോ കൃഷിയിലേക്ക് നിരവധി കർഷകർ കടന്നുവരുന്നുണ്ടെന്ന് കൃഷിഭവൻ അധികൃതർ പറഞ്ഞു. കണിച്ചാർ കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ കൊക്കോ-കശുമാവ് കർഷകരുടെ കൂട്ടായ്മയുടെ പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377971/kanichar-panchayat-cocoa-cultivation-expansion-saplings)