---
title: "കര്‍ക്കിടക വാവ് നാളെ; ബലിതർപ്പണത്തിന് വിവിധ ഇടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "Karkidaka Vavu is tomorrow; preparations for the offerings have been completed at various places"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378049/karkidaka-vavu-is-tomorrow-preparations-for-the-offerings-have-been-completed-at-various-places"
published_at: "2026-08-11T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b5365acf5e_vavu.jpg"
keywords: ["Karkidaka Vavu", "kottiyoor temple"]
---

# കര്‍ക്കിടക വാവ് നാളെ; ബലിതർപ്പണത്തിന് വിവിധ ഇടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** കണ്ണൂർ: കർക്കിടക വാവ് നാളെ. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികള്‍ തങ്ങളുടെ പൂർവ്വ പിതാമഹന്മാർക്കായി ബലിതർപ്പണം നടത്തും. ക്ഷേത്രങ്ങളോട് ചേർന്നുള്ള സ്‌നാനഘട്ടങ്ങളിലും ബലി തർപ്പണത്തിനായി തയ്യാറാക്കിയ പ്രത്യേക ഇടങ്ങളിലും ബലികർമ്മങ്ങള്‍ നടക്കും. ബലി തർപ്പണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു.

## Article Content

കണ്ണൂർ: കർക്കിടക വാവ് നാളെ. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികള്‍ തങ്ങളുടെ പൂർവ്വ പിതാമഹന്മാർക്കായി ബലിതർപ്പണം നടത്തും. ക്ഷേത്രങ്ങളോട് ചേർന്നുള്ള സ്‌നാനഘട്ടങ്ങളിലും ബലി തർപ്പണത്തിനായി തയ്യാറാക്കിയ പ്രത്യേക ഇടങ്ങളിലും ബലികർമ്മങ്ങള്‍ നടക്കും. ബലി തർപ്പണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു.

കൊട്ടിയൂർ മഹാക്ഷേത്രത്തിൽ ദേവസ്വത്തിന്റെ നേതൃത്വത്തിൽ ബാവലിപ്പുഴയിൽ അതിരാവിലെ തന്നെ ബലിതർപ്പണ ചടങ്ങുകള്‍ ആരംഭിക്കും. ഇരിട്ടി കീഴൂർ മഹാദേവ - മഹാവിഷ്ണു‌ ക്ഷേത്ര സമിതികളുടെ നേതൃത്വത്തില്‍ ബലിതർപ്പണ ചടങ്ങുകള്‍ നടക്കും. പുലർച്ചെ 5 മണിയോടെ ബലിതർപ്പണ ചടങ്ങുകള്‍ ആരംഭിക്കും. ബാവലിപ്പുഴക്കരയിലാണ് ചടങ്ങുകള്‍ നടക്കുക.

മട്ടന്നൂരിൽ സമസ്‌ത കേരള വാര്യർ സമാജം മട്ടന്നൂർ യൂണിറ്റ് കല്ലൂർ ഐക്കുളത്തില്‍ പിതൃതർപ്പണം സംഘടിപ്പിക്കും. നാളെ രാവിലെ 5.30 മുതല്‍ 8.30 വരെയാണ് ബലിയർപ്പണം നടക്കുക. മട്ടന്നൂർ വെളിയമ്പ്ര കാഞ്ഞിരമണ്ണ് ശ്രീ മഹാ വിഷ്‌ണു ക്ഷേത്രത്തില്‍ കർക്കിടക വാവ് പിതൃതർപ്പണം ആഗസ്‌ത് 12ന് നടക്കും. കാലത്ത് 5.30 മുതല്‍ അനന്തൻ കടവിലാണ് പിതൃതർപ്പണം നടക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378049/karkidaka-vavu-is-tomorrow-preparations-for-the-offerings-have-been-completed-at-various-places)