---
title: "സിപിഐ പേരാവൂർ മേഖല പദയാത്ര ആഗസ്റ്റ് 14 ന് "
english_title: " Delhi Chalo Protest in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378131/delhi-chalo-protest-in-kerala"
published_at: "2026-08-12T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c1a1847511_IMG-20260812-WA0100.jpg"
keywords: []
---

# സിപിഐ പേരാവൂർ മേഖല പദയാത്ര ആഗസ്റ്റ് 14 ന് 

> **Lead Summary:** കണിച്ചാർ : സെപ്റ്റംബർ ഒന്നിന് സിപിഐ സംഘടിപ്പിക്കുന്ന 'ഡൽഹി ചലോ ' ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പേരാവൂർ മേഖല പദയാത്ര ആഗസ്റ്റ് 14 വെള്ളിയാഴ്ച. ഉച്ചക്ക് 2 മണിക്ക് കണിച്ചാറിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ പദയാത്ര ഉദ്ഘാടനം ചെയ്യും.

## Article Content

കണിച്ചാർ : സെപ്റ്റംബർ ഒന്നിന് സിപിഐ സംഘടിപ്പിക്കുന്ന 'ഡൽഹി ചലോ ' ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പേരാവൂർ മേഖല പദയാത്ര ആഗസ്റ്റ് 14 വെള്ളിയാഴ്ച. ഉച്ചക്ക് 2 മണിക്ക് കണിച്ചാറിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ പദയാത്ര ഉദ്ഘാടനം ചെയ്യും.

വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം 5.30ന് പേരാവൂരിൽ സമാപിക്കും. സമാപന പൊതുയോഗം സിപിഐ ജില്ലാ എക്സി. അംഗം വി. ഷാജി ഉദ്ഘാടനം ചെയ്യും. വി. പദ്മനാഭൻ ജാഥ ലീഡറും ജയചന്ദ്രബോസ് ഡെപ്യുട്ടി ലീഡറും ജോഷി തോമസ് ജാഥ ഡയറക്ടറുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378131/delhi-chalo-protest-in-kerala)