---
title: "കാടുമൂടി കിടന്നിരുന്ന അടക്കാത്തോട് സാംസ്കാരിക നിലയം കാടുവെട്ടി ശുചീകരിച്ചു"
english_title: "Adakkathode Cultural Centre Cleaned After News Report in Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378201/adakkathode-cultural-centre-cleaned-kelakam"
published_at: "2026-08-12T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c590b898f5_1000226996.jpg"
keywords: ["Adakkathode", "Cultural Centre", "Cleaning Drive"]
---

# കാടുമൂടി കിടന്നിരുന്ന അടക്കാത്തോട് സാംസ്കാരിക നിലയം കാടുവെട്ടി ശുചീകരിച്ചു

> **Lead Summary:** **കേളകം: **കാടുമൂടി കിടന്നിരുന്ന അടക്കാത്തോട് ടൗണിലെ സാംസ്കാരിക നിലയത്തിന്റെയും പാതയോരത്തിന്റെയും ശുചീകരണം നടത്തി.

## Article Content

**കേളകം: **കാടുമൂടി കിടന്നിരുന്ന അടക്കാത്തോട് ടൗണിലെ സാംസ്കാരിക നിലയത്തിന്റെയും പാതയോരത്തിന്റെയും ശുചീകരണം നടത്തി.

സംരക്ഷണമില്ലാതെ കാടുമൂടി കിടക്കുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പഞ്ചായത്തിന്റെ അടിയന്തര നടപടി.

ഗ്രാമ പഞ്ചായത്ത് അംഗം ജോർജ് കുട്ടി താന്നിവേലിലിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. നിലയത്തിന് മുന്നിലും സമീപത്തെ നടപ്പാതയിലും വളർന്നു നിന്ന പുല്ലും കാടും വെട്ടി നീക്കി. പരിസരം പൂർണമായും വൃത്തിയാക്കുകയും ചെയ്തു.

നാട്ടുകാരുടെ പരാതി പരിഗണിച്ച് ഉടൻ നടപടി സ്വീകരിച്ച പഞ്ചായത്ത് അംഗത്തിന് നാട്ടുകാർ നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378201/adakkathode-cultural-centre-cleaned-kelakam)